അതിനു ശേഷം ഞാനും വേറെ രണ്ടുപെൺകുട്ടികളും ആയി വാക്കുതർക്കം നടന്നപ്പോൾ എന്റെ ഭാഗത്തേക്കാണ് ന്യഴo എങ്കിലും എന്റെ നെഗറ്റീവ് ഇമേജ് കൊണ്ട് എല്ലാവരും എന്നെ ആണ് കുറ്റപ്പെടുത്തിയത്. ആ സംഭവം വിശദമായി പിന്നീട് പറയാം. പിന്നീട് കൂട്ടുകാർക്കിടയിൽ എനിക്ക് “നേർച്ചക്കോഴി” എന്നൊരു പേരുകൂടി വീണു. കോഴി തരം കയ്യിൽ ഉണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം നടന്നാൽ ഞാൻ ആയിരുന്നു ബലിയാട് ആയിരുന്നത്. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് വീണത്.
പിന്നീട് ഡിഗ്രി കഴിഞ്ഞപ്പോൾ റിയാസിനും അനന്തുവിനും നമ്മുടെ നാട്ടിൽ നിന്നും കുറച്ചു മാറി ഒരു കോളേജിൽ പിജി ക്ക് മെരിറ്റിൽ അഡ്മിഷൺ ശെരിയായി. എനിക്ക് എവിടെയും കിട്ടിയില്ല അത് പിന്നെ നല്ല മാർക്ക് വാങ്ങി ആണല്ലോ ഞാൻ പാസ്സ് ആയത്. ഒരുപാട് പ്രേശ്നങ്ങൾ നടന്നെങ്കിലും അവന്മാർ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ പിടിച്ചു നിന്നത്. അത് കൊണ്ട് അവമ്മാർക് അഡ്മിഷൻ കിട്ടിയ കോളേജിൽ ഞാൻ മാനേജ്മെന്റ് സീറ്റിനു നല്ല ഒരു തുക കൊടുത്ത് കേറി. ഡിഗ്രിക്ക് മാർക്ക് കുറഞ്ഞതിനും കോളേജ്ലെ സംഭവങ്ങളും ഡൊനേഷന് കുറച്ച് അധികം രൂപ ആയത് കൊണ്ടും അച്ഛൻ കലിപ്പ് ആയിരിന്നു. റിയാസിനും അനന്തുവിനും ബൈക്ക് ഉണ്ടായിരുന്നു.
ഒരേ ദിവസം മാറി മാറി ആരെങ്കിലും ഒരാളെ വണ്ടി എടുക്കാറുണ്ടാർന്നുള്ളു. അവരുടെ ബൈക്കിൽ ട്രിപ്പിൾ അടിച്ചു ഞാനും കോളേജിലേക്ക് പോക്ക് തുടങ്ങി. എനിക്ക് ബൈക്ക് ഇല്ലാത്തത് കൊണ്ട് പലപ്പോഴും പെട്രോൾ അടിച്ചിരുന്നത് ഞാൻ ആയിരുന്നു. കോളേജിൽ പോയിത്തുടങ്ങിയപ്പോൾ കുറച്ച് ആശ്വാസം ഉണ്ടായിരുന്നു. കുറച്ച് പുതിയ കുട്ടുകാരെ ഒക്കെ കിട്ടി. എന്നാലും കുറച്ച് കഴിഞ്ഞു എന്നെക്കുറിച്ചുള്ള കഥകൾ കോളേജ് ഇൽ പിള്ളേർക്ക് ഇടയിൽ അറിഞ്ഞു തുടങ്ങി. “നേർച്ചക്കോഴി” എന്നാ പേരുകൂടെ ഫേമസ് ആയപ്പോൾ പെൺകുട്ടികൾ എന്നോട് അതികം ഇടപയാകാതെ ആയി.
അതിനിടക്ക് ആണ് കൂനിന്മേൽ കുരുവെന്നപോലെ ഒരു സംഭവം നടക്കുന്നത്. അഞ്ജനയെയും അവളുടെ വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ പൂചാരിയെയും അവളുടെ വീട്ടിൽ നിന്നു പൊക്കിയത്. ചിലരാതികളിൽ പൂചാരിയുടെ സ്‌ക്യൂട്ടർ അവളുടെ വീട്ടിനു അടുത്ത് ഇരിക്കുന്നത് കണ്ട നാട്ടുകാർ പണികൊടുത്തത് ആണ്. പക്ഷെ ആ പണി കിട്ടിയത് എനിക്ക് ആയിരുന്നു. കോളേജിൽ ഡിഗ്രിക്ക് നടന്ന സംഭവങ്ങൾ അറിഞ്ഞപ്പോൾ. ഞാൻ പിള്ളേരോട് അത് അങ്ങനെ അല്ല ഞാൻ അവളെ രക്ഷിച്ചത് ആണ് ഞാൻ പിടിച്ചിലിരുന്നേൽ അവൾ തലയിടിച്ചു ചത്തേനെ എന്നെക്കെ പറഞ്ഞു.
ഡിഗ്രി സമയത്ത് ആ സംഭവം പറഞ്ഞു ആളായത് കൊണ്ട് ഉണ്ടായ കുഴപ്പങ്ങൾ ഓർത്തു ആണ് ഞാൻ അത് തിരുത്താൻ നോക്കിയത്. പക്ഷെ അത് ഇപ്പോൾ ബാക്ക് ഫയർ ആയി. അഞ്ജന യെ അവളുടെ വീട്ടിൽ ചെന്നു കണ്ടത് പൂചാരി മാത്രം ആണെങ്കിലും. പുറത്ത് ഒരുപാട് പേരും ആയി അവൾക്ക് ബന്ധമുണ്ടായിരുന്നു അതിൽ നമ്മുടെ കൂടെ പഠിച്ച പിള്ളേരും ഉണ്ടായിരുന്നു. ഈ സംഭവങ്ങൾ കോളേജിൽ അറിഞ്ഞു എനിക്ക് ഒരു പുതിയ പേരുകൂടി കിട്ടി “രക്ഷകൻ”. അല്ലു അർജുനന്റെ ഹാപ്പി സിനിമയിലെ പോലെ ആക്ഷൻ കാണിച്ചു അവർ എന്നെ കളിയാക്കി. “രക്ഷകൻ രക്ഷകൻ “.
boradiyaaneee
Brooo bhakki eppo publish cheyyum?
❣️❣️
Aiwaa.. thudakkam super. Nalla ezhuth bro
Kollam bro keep going, page kooti ezhuthu bro,all the best ??
❤️❤️❤️❤️❤️❤️
❤️❤️❤️