സർ : ബേബി, കുടിക്കാൻ എന്തേലും എടുക്ക്.
മേഖയോടെ സർ ചോദിച്ചു.
ഷുവർ എന്നും പറഞ്ഞ് മേഘ അകത്തേക്ക് നടന്ന് പോയി.
സാർ : ആഹ് രമേശേട്ട.. എന്താ സംഭവം. പറ
രമേശേട്ടൻ : സാർ ഇത് എനിക്ക് വേണ്ടപ്പെട്ട ഒരു പയ്യനാ. ഇവന് സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഒന്ന് സഹായിക്കണം.
സാർ (ഒരു നിമിഷം ആലോചിച്ചതിന് ശേഷം) : അയ്യോ ചേട്ടാ എന്റെ സിനിമയിൽ എല്ലാ റോളുകളിലും ആളെ എടുത്തല്ലോ.
എന്നിട്ട് എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരി.
രമേശേട്ടൻ : സാർ എങ്കിൽ അസിസ്റ്റന്റ് ആയി എങ്ങാനും….
സാർ : ഏയ് ഇല്ല ചേട്ടാ. എന്റെ അസിസ്റ്റന്റ് ആകാൻ പിള്ളേർ വെയിറ്റിങ്ങാണ്. ഇപ്പോൾ പറ്റില്ല.
സാർ തറപ്പിച്ചു പറഞ്ഞു.
അപ്പോഴേക്ക് മേഘ ജ്യൂസ് കൊണ്ട് വന്നു. രണ്ട് ഗ്ലാസ്സിലായി ഗ്രേപ് ജൂസാണ് കൊണ്ടുവന്നത്. ഞാനും രമേശേട്ടനും ഓരോന്ന് എടുത്തു കുടിച്ചു. മേഘ സാറിന്റെ അടുത്ത വന്ന് കാലിനു മേൽ കാൽ കയറ്റിവെച്ചു ഇരുന്നു. മേഖയും എന്നെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. ജ്യൂസ് കുടി കഴിഞ്ഞപ്പോൾ സാർ എന്നെനോക്കി പറഞ്ഞു.
സാർ : ഇവിടെ ഒരു ഡ്രൈവറുടെ പോസ്റ്റ് ഉണ്ട് നോക്കുന്നോ.
രമേശേട്ടൻ : അയ്യോ സാറെ ഡ്രൈവർ എന്ന് പറഞ്ഞാൽ… ഇവന്റെ വീട്ടുകാർ സമ്മതിക്കില്ല.
സാർ താഴേക്ക് നോക്കി താല്പര്യമില്ലാത്ത രീതിയിൽ ഇരുന്നു.
മേഖയുടെ ഇരുപ്പും പെരുമാറ്റവും ഇഷ്ടപെടാത്തത് പോലെ രമേശേട്ടൻ ആസ്ഥാനത്തു ഡയലോഗ് അടിച്ചു.
രമേശേട്ടൻ : അല്ല സാറേ ഇപ്പോൾ സുഭദ്രയുടെ കാര്യം എങ്ങനെയാ…
ആഹ് ചോദ്യത്തിൽ സർ ഞെട്ടി. മേഖയുടെ ഭാവവും മാറി. മേഘ ആകെ കലിപ്പ് ലൂക്കായി. സാറും ദേഷ്യം കടിച്ചമർത്തുന്നത് ഞാൻ ശ്രദ്ധിച്ചു.
സാർ : ഒരു ഫ്രീതിങ്കർ ആയ എനിക്കും കോണ്സെർവറ്റീവ് ആയ അവൾക്കും ഒത്തു പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ പിരിഞ്ഞു പിന്നെ അറിയില്ല… ഇപ്പോൾ മുംബയിൽ എവിടെയോ ആണ്.
എന്റെ എല്ലാ ജോലി സാധ്യതയും പൊളിക്കുന്ന രീതിക്കായിരുന്നു രമേശേട്ടന്റെ അടുത്ത ചോദ്യം.
?????????????
Idakk vach nirtharuth bro
,??