തുടക്കത്തിൽ പുച്ഛം മാത്രം നിറഞ്ഞുനിന്ന കൃതികയുടെ മുഖത്ത് വരെ ഇപ്പോൾ അമ്പരപ്പ് തളം കെട്ടി നിൽക്കുന്നത് കാണാം. അവളുടെ കണ്ണുകളിൽ വിശ്വാസം വരാത്തതിന്റെയും ഭയത്തിന്റെയും നിഴലുകൾ മിന്നിമറയുന്നുണ്ട്.
സച്ചിനും രാഹുലും വായ തുറന്ന് അന്തംവിട്ട് നടക്കുന്നു. റോസ് നിധിയുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്.
എന്റെ തോളിൽ ചാരിയിരിക്കുന്ന ആമി ഒന്നും മിണ്ടുന്നില്ലെങ്കിലും, അവളും ആ കാഴ്ച നോക്കി കാണുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പഴയ ഭയം മാറി, കാര്യങ്ങൾ എല്ലാവരും അറിയുന്നതിന്റെ ഒരു ആശ്വാസം തെളിഞ്ഞുതുടങ്ങിയിരുന്നു….
പക്ഷേ ഇതിനിയെല്ലാം കീറി മുറിക്കുന്ന വേദന തന്നത് പോലീസ് ജീപ്പിൽ നിന്നും ആംബുലൻസിൽ നിന്നും വരുന്ന സൈറൺ ശബ്ദത്തിൽ നിന്നായിരുന്നു..
വരാൻ പോകുന്ന ദുരന്തങ്ങളുടെ കാഹളം പോലെ ആ ശബ്ദം എന്റെ ഉള്ളിൽ ഭയം നിറച്ചു കൊണ്ടിരുന്നു….
സൈറൻ ശബ്ദങ്ങൾ അകന്ന് പോയതും, ഗ്രൗണ്ട് വലം വെക്കാൻ പോയവർ ഓരോരുത്തരായി തിരികെ എത്തി എന്റെ മുന്നിൽ വന്ന് നിന്നു.
ഞാൻ തലയുയർത്തി അവരെ നോക്കി. എല്ലാവരുടെയും മുഖം മരവിച്ചിരിക്കുകയാണ്. ഒന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധം ശൂന്യം.
“എന്തെങ്കിലും പറയാനുണ്ടോ…?”
നേരത്തെ രാഹുൽ ചോദിച്ച അതേ ചോദ്യം, ഇപ്പോൾ ഞാൻ അവർക്ക് നേരെ എറിഞ്ഞു
“മ്മ്ഹ്ഹ്….”
ഇല്ലെന്ന് മൂളിക്കൊണ്ട് സച്ചിൻ നിധിയുടെ വിരലിൽ തിളങ്ങുന്ന ആ മോതിരത്തിലേക്ക് ഒന്ന് നോക്കി.
യുക്തിക്ക് നിരക്കാത്ത ആ കാര്യങ്ങൾ അവർ അങ്ങനെ തൊണ്ട തൊടാതെ വിശ്വസിച്ചിട്ടുണ്ടെങ്കിൽ, അതിന് ഒരേയൊരു കാരണമേയുള്ളൂ… ആ മോതിരം!

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.