വന്നവരും നിന്നവരുമെല്ലാം ഒരു നിമിഷം നടുങ്ങി.
ഞാൻ ആദ്യം നോക്കിയത് അവനേ നോക്കിനിന്ന പെണ്ണിനെയായിരുന്നു. ശുദ്ധ സംഗീതം കേട്ട് വിറച്ചു നിൽക്കുകയായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റു പറ്റി. അവൾ വായ പൊത്തി ചിരി മറക്കാൻ പെടപ്പാട് പെടുകയാണ്…
മൊത്തത്തിൽ നാറിയത് പോരാതെ, കൂടെ വന്നവർ പോലും ചിരിക്കുന്നത് കണ്ടപ്പോൾ ഫൈസലിന് അത് സഹിക്കാനായില്ല..
പെട്ടെന്ന് അവന്റെ മുഖത്തെ ദേഷ്യം മാറി… പകരം വല്ലാത്തൊരു ചിരി അവിടെ തെളിഞ്ഞു. ഒരു വില്ലൻ ചിരി.
അവൻ നോക്കുന്നത് സച്ചിന്റെ മുഖത്തേക്കല്ല… അവന്റെ കയ്യിലേക്കാണ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ സച്ചിന്റെ കൈത്തണ്ടയിലെ ആ പഴയ മുറിവുണ്ടായ പാടിലേക്കാണ്.അവന്റെ കണ്ണിലെ കൃഷ്ണമണിയുടെ നിറം മാറി,
ആ നോട്ടത്തിൽ എനിക്കെന്തോ ഒരു പന്തികേട് തോന്നി….
തൊട്ടടുത്ത നിമിഷം…
സച്ചിൻ വേദന കൊണ്ട് പുളഞ്ഞതും അവന്റെ കയ്യിൽ നിന്നും ചോര പൊടിയാൻ തുടങ്ങിയതും ഒന്നിച്ചായിരുന്നു!
ഉണങ്ങി മാറിയ മുറിവിൽ നിന്നുമാണ് ചോരയുടെ ഉറവ പൊട്ടിയത്.
എന്റെ കണ്ണ് തള്ളിപ്പോയി.
ഉണങ്ങി മാറിയ മുറിവിനെ, അല്ലെങ്കിൽ ആ പാടിനെ വീണ്ടും ഒരു പച്ച മുറിവാക്കാനുള്ള ശക്തി അവനുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരികയായിരുന്നു അവൻ…
”ഫൈസലേ…!!”
പെട്ടെന്നാണ് രാഹുലിനെ നോക്കി നിന്ന ആ പെൺകുട്ടി ദേഷ്യത്തിൽ അലറിയത്.
പക്ഷേ ഫൈസൽ അത് ശ്രദ്ധിച്ചതേയില്ല.
അവന്റെ കണ്ണുകൾ സച്ചിന്റെ കയ്യിൽ തന്നെയായിരുന്നു. അവൻ വീണ്ടും കൈകൾ കൊണ്ട് വായുവിൽ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു. സച്ചിന്റെ കയ്യിലെ ചോരയൊഴുക്ക് കൂടി കൂടി വന്നു…

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.