”നിർത്താനല്ലേടാ പറഞ്ഞത്…”
ആ പെൺകുട്ടി വീണ്ടും അലറി.
അടുത്ത നിമിഷം…
ഒരു വലിയ ഭയാനകമായ കാറ്റ്, ഗ്രൗണ്ടിലെ പൊടിയും മണ്ണും വാരിക്കൊണ്ട് ഞങ്ങൾക്ക് നേരെ വീശിയടിച്ചു!
കണ്ണുതുറക്കാൻ പറ്റാത്ത വിധം ശക്തമായ കാറ്റ്…
ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ കണ്ടത്, ആ കാറ്റ് വരുന്നത് രാഹുലിനെ നോക്കി നിന്ന ആ പെൺകുട്ടിയിൽ നിന്നാണെന്നാണ്…
അവളുടെ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ട്. കൈകൾ നീട്ടി അവൾ ആ കാറ്റിനെ നിയന്ത്രിക്കുകയാണ്…
അത് കണ്ടതും ഫൈസൽ ഞെട്ടി. അവൻ തന്റെ കൈ താഴ്ത്തി, എല്ലാം നിർത്തി. കാറ്റും അതോടെ ശമിച്ചു.
അപ്പോഴേക്കും മറ്റേയാൾ, അതായത് സച്ചിനെ നോക്കി ചിരിച്ച ആ സുന്ദരി ഓടി സച്ചിന്റെ അടുത്തെത്തിയിരുന്നു.
അവൾ അവന്റെ ചോരയൊലിക്കുന്ന കൈകളിൽ മുറുക്കെ പിടിച്ചു. അവളുടെ മുഖത്ത് സങ്കടമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
സച്ചിന്റെ കയ്യിൽ നിന്നും ഒഴുകുന്ന ചോര തടയാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് തിരിഞ്ഞു…
ആ തിരിയലിൽ അവളുടെ മുടിയിഴകൾ വായുവിൽ പാറിപ്പറന്നു. അവളുടെ നോട്ടം നേരെ ചെന്ന് തറച്ചത് ഫൈസലിന്റെ മുഖത്തായിരുന്നു.
ആ നോട്ടം കണ്ടപ്പോൾ എനിക്ക് പോലും ഉള്ളിലൊന്ന് ആളിക്കത്തി. അത്രയ്ക്കും വന്യമായിരുന്നു അത്.
അവളുടെ കണ്ണുകൾക്ക് ചുറ്റും ഞരമ്പുകൾ തെളിഞ്ഞു… കൃഷ്ണമണികളുടെ നിറം സാവധാനം മാറി വരുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.
അതൊരു സാധാരണ മാറ്റമായിരുന്നില്ല… എന്തോ വലിയൊരു വിപത്ത് വരുന്നു എന്നതിന്റെ സൂചനയായിരുന്നു അത്. അവളുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങിയതും ഞങ്ങളുടെ എല്ലാവരുടെയും കണ്ണിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി..

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.