ഇത് കൈവിട്ടുപോകുമെന്ന് മനസ്സിലായതും നിധി പെട്ടെന്ന് ഇടപെട്ടു.
”ആവണി ചേച്ചി… മതി… നിർത്ത്…”
നിധിയുടെ ശബ്ദത്തിൽ ഒരു അപേക്ഷയും ഒപ്പം ഗൗരവവും ഉണ്ടായിരുന്നു.
’ആവണി’ എന്ന ആ പേര് ഞാൻ മനസ്സിൽ കുറിച്ചിട്ടു. സച്ചിനെ നോക്കി നാണിച്ച പെണ്ണിന്റെ പേര് ആവണി എന്നാണല്ലേ… കൊള്ളാം.
നിധി പറഞ്ഞത് കേട്ടതും അവൾ ഒന്ന് നിന്നു. എങ്കിലും അടങ്ങാത്ത ദേഷ്യത്തോടെ അവൾ ഫൈസലിനെ ഒന്നുകൂടി രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ അവനെ ഭസ്മമാക്കാനുള്ള കനലുണ്ടായിരുന്നു.
പിന്നീട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു… ഒരു ദീർഘശ്വാസമെടുത്തു.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ സാവധാനം കണ്ണുകൾ തുറന്നു.
അപ്പോൾ ആ കണ്ണുകൾ പഴയതുപോലെ ശാന്തമായിരുന്നു… ആ ഭയാനകമായ നിറം മാഞ്ഞ്, സാധാരണ നിലയിലേക്ക് അവ തിരികെ വന്നിരുന്നു….
കണ്മുന്നിൽ മിന്നിമറഞ്ഞ ഈ മായാജാലങ്ങൾ കണ്ട് ശരിക്കും ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഞങ്ങൾ…
സച്ചിന്റെ കയ്യിൽ നിന്നും ഒഴുകുന്ന ചോരയും, പെട്ടെന്ന് അടങ്ങിയ കാറ്റും, ആവണിയുടെ മാറിയ കണ്ണുകളും… എല്ലാം കൂടി തലച്ചോറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
എനിക്ക് ഒരു കാര്യം ഉറപ്പായി…
നിധിയെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ വന്നവരെല്ലാം ‘വേറെ ലീഗ്’ ആണ്.
നിധിക്കും ആമിക്കും കാര്യങ്ങളെക്കുറിച്ച് അറിവുണ്ട്, ഞങ്ങളെ നയിക്കുന്നുണ്ട്… ശരിയാണ്.
പക്ഷേ ഇവർ അങ്ങനെയല്ല. പ്രകൃതിയെ വരെ നിയന്ത്രിക്കാൻ പോന്ന ശക്തി ഇവരുടെ കൈവശമുണ്ട്.

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.