ഒരു ഒഴുക്കിൽ പെട്ടത് പോലെ ഞങ്ങളും അവരുടെ പിന്നാലെ വെച്ചുപിടിച്ചു.
ഓട്ടം ചെന്നവസാനിച്ചത് നേരത്തെ ആ പയ്യൻ പറഞ്ഞ, കോളേജിന്റെ ഏറ്റവും പിന്നിലുള്ള ആ കുറ്റിക്കാടിന് മുന്നിലാണ്.
കാടും പടർപ്പും നിറഞ്ഞ്, പകൽ പോലും വെളിച്ചം കുറവുള്ള, അധികമാരും വരാത്ത ഒരിടം.
അവിടെ അപ്പോഴേക്കും വലിയൊരു ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു. സാറന്മാരും മിസ്സുമാരും പിള്ളേരും എല്ലാം ഉണ്ട്. പക്ഷേ ആരും ഉച്ചത്തിൽ സംസാരിക്കുന്നില്ല. ഒരു മുരൾച്ച പോലെ എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട്.
കൂട്ടം കൂടി നിൽക്കുന്നവരുടെ മുഖങ്ങളിലൊക്കെ ഭീതിയും അറപ്പും ഇടകലർന്ന ഒരു ഭാവം.
ചില ടീച്ചർമാർ സാരിത്തുമ്പ് കൊണ്ട് വായ പൊത്തിപ്പിടിച്ച് മാറി നിൽക്കുന്നു. ചിലർ മുഖം തിരിച്ചു നിൽക്കുന്നു.
അവരുടെ ആ നിൽപ്പും മുഖഭാവങ്ങളും കണ്ടപ്പോൾ എന്റെ കാലുകൾ ഒന്ന് പിന്നോട്ട് വലിഞ്ഞു.
ആ കാഴ്ച കാണണോ? വേണ്ടയോ?
കണ്ടാൽ ചിലപ്പോൾ സഹിക്കാൻ പറ്റിയെന്ന് വരില്ലെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എങ്കിലും ആകാംക്ഷ എന്നെ മുന്നോട്ട് തന്നെ നയിച്ചു. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞാൻ മുന്നിലേക്ക് നടന്നു…
കൂട്ടം കൂടി നിൽക്കുന്നവരുടെ വിടവിലൂടെ ഞാൻ ആ കാഴ്ച കണ്ടു…
ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി.
ഏതോ ക്രൂരമൃഗം മാന്തിപ്പൊളിച്ചത് പോലെ… വയർ മുഴുവൻ കീറിപ്പറിഞ്ഞിരിക്കുന്നു. കുടലും മറ്റ് ആന്തരികാവയവങ്ങളും പുറത്തേക്ക് ചാടി, മണ്ണിൽ പുരണ്ട് കിടക്കുന്നു.

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.