ഉണങ്ങിയ മുറിവ് വീണ്ടും ഉണ്ടാക്കുന്നു… കൊടുങ്കാറ്റിനെ വിരൽത്തുമ്പിൽ നിർത്തുന്നു… നോട്ടം കൊണ്ട് ഭയപ്പെടുത്തുന്നു…
ഇവർ നിസ്സാരക്കാരല്ല.
ഇതൊന്നും ഇവിടംക്കൊണ്ട് അവസാനിക്കും എന്നെനിക്ക് തോന്നുന്നില്ല… വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ ചെറിയൊരു ഇളംകാറ്റ് മാത്രമാണ് ഇപ്പോൾ വീശിയതെന്ന് എന്റെ മനസ്സ് മന്ത്രിച്ചു…
എനിക്ക് കുറച്ചെങ്കിലും സമാധാനം കിട്ടിയത് ആ ഒരു കാര്യം ഓർത്തപ്പോഴാണ്.
കൂടെ വന്ന ആ രണ്ട് പെൺകുട്ടികളും… ആവണിയും ആ കാറ്റുപോലെ വന്നവളും…
അവർ സച്ചിന്റെയും രാഹുലിന്റെയും ഒപ്പം നിൽക്കും.
അതൊരു ചെറിയ കാര്യമല്ല. അവരുടെ നോട്ടത്തിലും പ്രവർത്തിയിലും അതുണ്ട്.
അവർക്ക് ഇവന്മാരോടുള്ള ഇഷ്ടം വെറും ഇഷ്ടമല്ല, അതൊരു സംരക്ഷണമാണ് എന്ന് എനിക്ക് മനസ്സിലായി.
ശത്രുപക്ഷത്ത് നിൽക്കുന്നവർ എത്ര വലിയ കൊമ്പന്മാരായാലും, തിരിച്ചടിക്കാൻ ഞങ്ങളുടെ കൂടെയും ഉണ്ട്… ഈ രണ്ട് ‘അമിട്ടുകൾ’!
“ഫൈസലേ വാ പോവാം.. ”
അർജുൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
പോകുന്നതിന് മുൻപ് ഫൈസൽ ഞങ്ങളെ എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി. ‘തീർന്നിട്ടില്ല…’ എന്നൊരു മുന്നറിയിപ്പ് ആ നോട്ടത്തിലുണ്ടായിരുന്നു.
അവർ കണ്ണിൽ നിന്നും മറഞ്ഞതും, കൂടെ വന്ന ആ രണ്ട് പെൺകുട്ടികൾ നേരെ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് തിരിഞ്ഞു.
”സച്ചിൻ…”
ആവണി ഒന്ന് വിളിച്ചതേയുള്ളൂ… അതുവരെ വലിയ വായിൽ തെറിവിളിച്ചു നിന്നവൻ, അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളുടെ പിന്നാലെ കുറച്ചു മാറി നിന്ന് സംസാരിക്കാനായി പോയി.

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.