നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ] 380

 

​രാഹുലിന്റെ കൂടെ നിൽക്കുന്നവളെ നോക്കി അവൾ തുടർന്നു.

 

​”ദിയ… പഞ്ചഭൂതങ്ങളിൽ ഒന്നായ വായുവിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അവൾക്കുള്ളത്. കൊടുങ്കാറ്റിനെപ്പോലും അവൾക്ക് വിരൽത്തുമ്പിൽ നിർത്താം.”

 

​അവസാനം അവൾ സച്ചിന്റെ കൂടെ നിൽക്കുന്ന ആവണിയിലേക്ക് നോക്കി.

 

​”പിന്നെ ആവണി ചേച്ചി… കൂട്ടത്തിൽ ഏറ്റവും അപകടകാരി ചിലപ്പോൾ ചേച്ചിയായിരിക്കും. നമ്മുടെ കാഴ്ചയെ മാനിപ്പുലേറ്റ് ചെയ്യാനുള്ള കഴിവ് ചേച്ചിക്കുണ്ട്. ഇല്ലാത്തത് ഉള്ളതായും, ഉള്ളത് ഇല്ലാത്തതായും ചേച്ചി തോന്നിപ്പിക്കും… കണ്മുന്നിൽ നരകം കാണിച്ചു തന്ന്, മാനസികമായി തകർത്ത് നരകയാതന അനുഭവിപ്പിക്കാൻ ചേച്ചിക്ക് കഴിയും…”

 

​എല്ലാം ഒരു മരവിപ്പോടെയും ആകാംഷയോടെയും കേട്ട് നില്കുമ്പോഴാണ് കൃതികയുടെ ശബ്ദം ഞാൻ കേട്ടത്…

 

“വൗ…. ”

 

ചെറുപ്പം മുതലേ ഫാന്റസി,സൂപ്പർ ഹീറോ സിനിമകളുടെ ആരാധികയായ കൃതികക്ക് ഇതെല്ലാം അവൾ വിചാരിക്കുന്നതിലും അപ്പുറമായിരുന്നു…

 

തികട്ടി വന്ന സന്തോഷവും എക്സൈറ്റ്മെന്റും അവൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല…

 

“ദേവാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ”

 

കൃതിക പെട്ടെന്ന് എന്നോട് പറഞ്ഞു..

 

“മ്മ്… പറ”

 

ഞാൻ അവളോടായി പറഞ്ഞു…

 

“ഇപ്പോഴല്ല നീ രാത്രി കഴിഞ്ഞ് റോസിന്റെ വീട്ടിലേക്ക് വാ അപ്പോൾ പറയാം..”

 

അതും പറഞ്ഞതും അവൾ കുടു കൂടെ ചിരിക്കാൻ തുടങ്ങി

 

എന്നാൽ ആ ചിരി കേട്ടതും ആമിയുടെയും നിധിയുടെയും ചിരി അസ്തമിക്കുകയും ചെയ്തു…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

51 Comments

Add a Comment
  1. keep continue en mathrame paryanullu pages um lootane

  2. one paryan ullu keep continue pages kootanam

  3. 🤍🤍🤍👍👍super

  4. സോഡ മണി

    എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ്‌ കിട്ടുന്നെ 🤔

  5. super bro, please continue കട്ട വെയ്റ്റിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *