എല്ലാ തയാറെടുപ്പും കഴിഞ്ഞ് കണ്ണടച്ചപ്പോഴാണ് വാതിൽ തള്ളി തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്…
ഞെട്ടി കണ്ണുതുറന്നപ്പോൾ ദേ നിൽക്കുന്നു വാതിലിനു മുന്നിൽ ആമി…
ഞാൻ അവളെ അടിമുടി ഒന്ന് ഉഴിഞ്ഞുനോക്കി.
കക്ഷി നല്ല ഫോമിലാണ്…
ഉറക്കം തൂങ്ങുന്ന പോലെ കണ്ണുകൾ പാതി അടഞ്ഞിട്ടുണ്ട്. ചുണ്ടിൽ അർത്ഥം വെച്ചുള്ള ഒരു വശ്യമായ ചിരി. ഒന്നു നിവർന്നു നിൽക്കാൻ പോലും പാടുപെടുന്നുണ്ട്. വാതിലിന്റെ കട്ടിളയിൽ പിടിച്ചാണ് നിൽപ്പ്.
കണ്ടാൽ തന്നെ അറിയാം… കൊച്ചുകള്ളി നല്ല ഒന്നാന്തരം ഫിറ്റാണെന്ന്..
ഒരു കുപ്പി ബിയറ് കഴിച്ചാൽ മനുഷ്യൻ ഇങ്ങനെയൊക്കെയാവുമോ… 😐
വാതിൽ കുറ്റിയിട്ട ശേഷം, ഒരു ലഹരിപിടിച്ച നടത്തവുമായി അവൾ എന്റെ അരികിലേക്ക് അടുത്തു.
നടത്തത്തിനിടയിൽ, അവളുടെ തലയിലുണ്ടായിരുന്ന ഷാൾ മെല്ലെ അഴിഞ്ഞു താഴേക്ക് വീണു…
അതോട് കൂടി, ചായം പൂശിയ അവളുടെ ആ മനോഹരമായ മുടിയിഴകൾ സ്വതന്ത്രമായി പുറത്തേക്ക് ഒഴുകിപ്പരന്നു. ആ നിമിഷം, സിനിമയിലെ നടിമാരെ പോലും തോൽപ്പിക്കുന്ന അഴകായിരുന്നു അവൾക്ക്. ലഹരി നൽകിയ ആ തിളക്കം അവളുടെ മുഖത്ത് വല്ലാത്തൊരു വശ്യത നിറച്ചിരുന്നു.
അവൾ കട്ടിലിനരികിലെത്തി…
എന്താ കാര്യമെന്നറിയാതെ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും, എന്റെ തോളിൽ പിടിച്ച് ബലമായി അവളെന്നെ വീണ്ടും കിടക്കയിലേക്ക് തന്നെ തള്ളിയിട്ടു. ആ പിടിയിൽ നല്ല ശക്തിയുണ്ടായിരുന്നു.
ഞാൻ ഒന്ന് പകച്ചു നോക്കുമ്പോൾ, ചുണ്ടിലൊരു കുസൃതി ചിരിയോടെ അവൾ എന്റെ മുകളിലേക്ക് കയറി കിടന്നു.

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.