ശരീരത്തിന്റെ ചില ഭാഗങ്ങൾ, പ്രത്യേകിച്ച് കൈകളും കഴുത്തും ഒക്കെ കരിവാളിച്ചത് പോലെ കറുത്തിരുണ്ടു കിടക്കുന്നു…
പക്ഷേ അത്ഭുതം അതല്ല… ശരീരം ഒട്ടും ജീർണ്ണിച്ചിട്ടില്ല. ആ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് ചോരയുടെ പച്ചമണമാണ്. മരിച്ചിട്ട് അധികം നേരമായിട്ടില്ലെന്ന് അത് വിളിച്ചു പറയുന്നു.
എന്നിട്ടും എങ്ങനെ ശരീരം ഇങ്ങനെ കറുത്തു?
ആ കാഴ്ചയും രക്തത്തിന്റെ ആ മണവും…
വയറ്റിൽ നിന്നും എന്തോ തൊണ്ടക്കുഴിയിലേക്ക് തള്ളിക്കയറി വന്നു.
കയ്യിന്റെ പുറം കൊണ്ട് ഞാൻ വായ അമർത്തിപ്പിടിച്ചു. ഇല്ലെങ്കിൽ അവിടെ വെച്ച് തന്നെ ഞാൻ ഛർദ്ദിച്ചേനെ.
അത്രയും ഭീകരമായിരുന്നു ആ അവസ്ഥ.
ആ മുഖം എനിക്ക് അപരിചിതമായിരുന്നു. എനിക്കറിയാവുന്ന ആരുമല്ലല്ലോ എന്ന സ്വാർത്ഥമായ ഒരാശ്വാസം ഉള്ളിലൂടെ കടന്നുപോയി.
പക്ഷേ… അവനെ കാത്തിരിക്കുന്ന ഒരമ്മയുണ്ടാകും, അല്ലെങ്കിൽ ഒരു കുടുംബം… അവരുടെ മുഖം ഓർത്തപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി.
ആരുടെയൊക്കെയോ സ്വപ്നമാണ് ഈ മണ്ണിൽ ഇങ്ങനെ ചിതറിക്കിടക്കുന്നത്.
ഇനിയും അവിടെ നിന്നാൽ തലകറങ്ങി വീഴുമെന്ന് തോന്നിയതുകൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും ഞാൻ പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് ആമി എന്റെ കൈയിൽ കയറി പിടിച്ചത്.
ആ കാഴ്ച കണ്ട് അവളും ആകെ തളർന്നു പോയിരുന്നു. ഭയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുന്ന അവളുടെ വിരലുകൾ മരവിച്ചത് പോലെ തണുത്തിരിക്കുന്നു…

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.