പണ്ട് യുപി സ്കൂളിലെ കണക്ക് മാഷ് പിടിക്കുന്നത് പോലെ ഒരു പിടുത്തം… ചെവി പറിച്ച് അവൾ എനിക്ക് പാർസൽ തരുമെന്ന് വരേ തോന്നിപ്പോയി.
ഇവള് നഖം ഒന്നും വെട്ടാറില്ലേ… 😤
”ഇറങ്ങി പോടാ…”
ചെവിയിൽ പിടിച്ച് വലിച്ച്, കറിവേപ്പില എടുത്തു കളയുന്ന ലാഘവത്തോടെ അവൾ എന്നെ റൂമിന് പുറത്തിട്ടു
എന്നിട്ട് എന്റെ മുഖത്ത് നോക്കി വാതിൽ ‘ഠപ്പേ’ന്ന് അടച്ചു കുറ്റിയിട്ടു.
ഭാഗ്യം അത് മുഖത്തിനിട്ട് കിട്ടാഞ്ഞത്… 😐
ഉള്ളിൽ നടക്കാൻ പോകുന്നന്തെന്ന് അറിയാനുള്ള ആകാംക്ഷ മൂത്ത്, ഞാൻ ഒരു സിഐഡി മോഡിൽ പതുക്കെ ശ്വാസം വിടാതെ വാതിലിൽ ചെവി ചേർത്ത് വെച്ചു.
പക്ഷേ ചെവി വെച്ചതും അകത്തു നിന്ന് അശരീരി പോലെ അവളുടെ ശബ്ദം വന്നു:
”ദേവാ… മര്യാദക്ക് അവിടെ നിന്ന് പോക്കോ… ഒളിഞ്ഞു കേൾക്കാനോ ഓട്ടയിലൂടെ നോക്കാനോ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും…”
ഇവൾക്ക് മൈൻഡ് റീഡിങ് അല്ലാതെ വേറേ വല്ല കഴിവും ഉണ്ടോ ഇനി?
ചെറ്റ… 😤
പറഞ്ഞത് നിധിയായതുക്കൊണ്ടും അവൾ പറഞ്ഞത് ചെയ്യും എന്നുള്ളതുക്കൊണ്ടും ഞാൻ മാന്യമായി അവിടെ നിന്നും താഴേക്ക് വിട്ടു.
ഹാളിൽ എത്തിയപ്പോൾ കണ്ട കാഴ്ച…
യുദ്ധക്കളത്തിൽ വീണുകിടക്കുന്ന പടയാളികളെപ്പോലെ സച്ചിനും രാഹുലും തറയിൽ രണ്ട് അറ്റത്തായി കിടക്കുന്നു.
ഈച്ച വന്ന് വായിൽ മുട്ടയിട്ടിട്ടും അനക്കമില്ലാത്ത ബോധംകെട്ട ഉറക്കം.എന്ത് ജന്മങ്ങൾ ആണോ എന്തോ? 😐

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.