നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ] 368

 

​”വാ… നമുക്ക് അങ്ങോട്ട് മാറാം…”

 

​ഒന്നും മിണ്ടാതെ അവളെയും കൂട്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.

 

അവിടെ മരത്തിന്റെ തണലുള്ള പടികളിൽ ഞങ്ങൾ പോയി ഇരുന്നു.

ആ കാഴ്ച നൽകിയ ഞെട്ടലിൽ നിന്നും ഞങ്ങൾ രണ്ടുപേരും അപ്പോഴും മുക്തരായിരുന്നില്ല…..

 

തോളിലേക്ക് ചാരി കിടന്ന അവളുടെ തലയിൽ ഞാൻ പതിയേ തലോടി കൊടുത്തു…

 

ശൂന്യമായ ആ പടികളിൽ ഇരിക്കുമ്പോൾ, പെട്ടെന്നാണ് എന്റെ കൈപ്പുറത്തേക്ക് തണുത്ത ഒരു തുള്ളി വീണത്…

 

​ഞാൻ ഞെട്ടി നോക്കുമ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.

 

​”ഹേയ്… എന്തുപറ്റി? പേടിച്ചുപോയോ…?”

 

​ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം ചോദിച്ചു.

 

പക്ഷേ എന്റെ ശബ്ദം കേട്ടതും അവൾ നിയന്ത്രണം വിട്ടപോലെ പൊട്ടിക്കരയാൻ തുടങ്ങി.

 

അവളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

 

​അവളുടെ ആ കരച്ചിലും വിറയലും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നി.

 

ചുറ്റും ആരുമില്ല എന്ന ധൈര്യത്തിൽ, ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു.

​ഞാൻ അവളുടെ മുടിയിൽ തഴുകി.

 

കുറച്ചുനേരം അങ്ങനെ ഇരുന്നപ്പോൾ അവളുടെ വിറയൽ ഒന്ന് അടങ്ങി.

 

​”എന്താ ആമി ഇത്…? മരിച്ചു കിടക്കുന്ന ആ പയ്യനെ നിനക്ക് പരിചയമുണ്ടോ…?”

 

​ഞാൻ പതിയേ ചോദിച്ചു.

 

​അവൾ മുഖം ഉയർത്താതെ തന്നെ തലയാട്ടി.

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

51 Comments

Add a Comment
  1. keep continue en mathrame paryanullu pages um lootane

  2. one paryan ullu keep continue pages kootanam

  3. 🤍🤍🤍👍👍super

  4. സോഡ മണി

    എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ്‌ കിട്ടുന്നെ 🤔

  5. super bro, please continue കട്ട വെയ്റ്റിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *