അവളുടെ ശബ്ദം ഇടറി.
”ആരെ…?”
ഞാൻ അറിയാതെ ചോദിച്ചു പോയി.
”നിന്നെ…!”
ആ ഒരൊറ്റ വാക്ക്…!!
അതൊരു വെള്ളിടി പോലെയാണ് എന്റെ തലയിൽ വന്നിറങ്ങിയത്.
ഭൂമി പിളർന്ന് താഴേക്ക്
പോകുന്നതുപോലെ… തലയ്ക്കുള്ളിൽ വലിയൊരു സ്ഫോടനം നടന്നതുപോലെ…
എന്റെ കണ്ണിന് മുൻപിൽ എല്ലാം മങ്ങുന്നതായും, വലിയൊരു ഇരുട്ട് എന്നെ വിഴുങ്ങാൻ വരുന്നതായും എനിക്ക് തോന്നി…
എല്ലാതും കറങ്ങി തിരിഞ്ഞ് എന്റെ അടുത്തേക്ക് തന്നെയാണല്ലോ വരുന്നത് എന്റെ ദൈവമേ…
“എ… എന്താ ആമി നീ പറയുന്നേ.. ഞ.. ഞാൻ ഇങ്ങനെയൊക്കെയാണോ മരിച്ചിരുന്നത്… ”
ഞാൻ വിക്കി വിക്കി ചോദിച്ചു….
ഒരു നിമിഷം… അവൾ എന്തെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
‘ഇത്രക്കങ്ങോട്ട് ഭയാനകമായിരുന്നില്ല’ എന്നെങ്കിലും കേൾക്കാൻ എന്റെ കാതുകൾ കൊതിച്ചു.
പക്ഷേ, അവൾ അതിന് മറുപടി പറഞ്ഞില്ല.
പകരം, അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്ന കൈകളുടെ പിടി ഒന്നുകൂടി മുറുക്കുക മാത്രം ചെയ്തു. അവളുടെ മുഖം എന്റെ നെഞ്ചിലേക്ക് കൂടുതൽ അമർന്നു.
തേങ്ങലുകൾക്കിടയിൽ അവൾക്ക് വാക്കുകൾ കിട്ടാത്തതാണോ, അതോ ആ സത്യം എന്നോട് പറയാൻ വയ്യാത്തതാണോ എന്ന് എനിക്ക് മനസ്സിലായില്ല.
അവളുടെ ആ മൗനം… അതായിരുന്നു എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരം.
ഒരു നിമിഷം ഇപ്പോൾ കണ്ട ഡെഡ് ബോഡിയുടെ സ്ഥാനത്ത് ഞാനെന്റെ ശരീരം കണ്ടു…
എന്നേ അങ്ങനെ കാണുമ്പോൾ സച്ചിന്റെയും രാഹുലിന്റെയും ഒക്കെ അവസ്ഥ എന്തായിരിക്കും…

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.