അടി കിട്ടിയത് കൃതികക്കായിരുന്നെങ്കിലും. റോസിന്റെ കരച്ചിൽ പൂർണ്ണമായും നിലച്ചിരുന്നു.
ശേഷം ഞാൻ കൃതികയുടെ അടുത്തേക്ക് ചെന്നു.
ഒന്നും മിണ്ടാതെ ഞാൻ അവളുടെ കൈയ്യിലും മുറുകെ പിടിച്ചു. അവൾ എതിർത്തില്ല. ഒരു പാവയെപ്പോലെ, ജീവനില്ലാത്ത ശരീരം കണക്കെ അവൾ നിന്നു. ആ പഴയ കൃതിക എവിടെയോ മാഞ്ഞുപോയതുപോലെ…
”വാ… നമുക്ക് പോകാം…”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
വലതു കൈയിൽ റോസിനെയും, ഇടതു കൈയിൽ കൃതികയെയും ചേർത്തുപിടിച്ച്, മേഘം മൂടിയ ആ കൂരിരുട്ടിൽ ഞങ്ങൾ പിന്നോട്ട് നടന്നു…
വെക്കുന്ന ഓരോ ചുവടിലും എന്റെ ഹൃദയമിടിപ്പ് എന്തെന്നില്ലാതെ കൂടിക്കൊണ്ടിരുന്നു…. ഒരുപക്ഷെ ഇതിനു മുൻപ് ഇവിടേ നടന്ന കാര്യങ്ങൾക്കൊണ്ടാവാം…
ഈ കാടിന് മുഴുവൻ തീയിട്ടാലും ഇത്രക്കും പുകവരുമോ എന്ന രീതിയിൽ ഞങ്ങളെ മഞ്ഞ് പൂർണമായും മൂടിയിരുന്നു.എന്നിരുന്നാലും
മുന്നോട്ട് നടക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല….
കൃതിക യാതൊരു പ്രതികരണവുമില്ലാതെ എന്റെ ഒപ്പം നടന്നുവരുന്നുണ്ട്. റോസാണെങ്കിൽ എന്റെ കൈയിൽ നഖം അമർത്തിപ്പിടിച്ച് ടാറ്റൂ വരക്കുകയായിരുന്നു… 😐
കുറച്ചു ദൂരം നടന്നതേയുള്ളൂ.പെട്ടെന്നെന്റെ കാലുകൾ തനിയെ നിന്നു.
മുന്നിലെ കാഴ്ച കണ്ട് എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.
കട്ടപിടിച്ച മഞ്ഞിന്റെ പുകച്ചുരുളുകൾക്കിടയിൽ… ഏകദേശം പത്ത് മീറ്റർ അകലെയായി…
ഒരു മനുഷ്യരൂപം! പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഒരാൾ മാത്രമല്ല എന്നെനിക്ക് മനസ്സിലായി….ആരൊക്കെയോ മഞ്ഞിലൂടെ ഞങ്ങൾക്ക് നേരെ നടന്നു വരുകയാണ്…!

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue