അവ്യക്തമായ ആ രൂപത്തിന് നേരെ, വായുവിൽ ഉയർന്ന് നെഞ്ചിൻകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ട്!
“ദേവ്യേ….. ”
ആ രൂപം ദയനീയമായി നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് മറിഞ്ഞു വീണു.
ആ വീഴ്ചയുടെ ആഘാതത്തേക്കാൾ എന്നെ പിടിച്ചുലച്ചത് ആ ശബ്ദമായിരുന്നു. എവിടെയോ കേട്ട് മറന്ന, വളരെ പരിചിതമായ വൃത്തികെട്ട ശബ്ദം…. 🤔
പക്ഷേ, ചിന്തിച്ചു നിൽക്കാൻ സമയം കിട്ടിയില്ല…
“എടാ……”
പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം വെപ്രാളത്തോടെ പാഞ്ഞടുത്തു.
വാക്കുകൾ എന്റെ തലച്ചോറിലെത്തും മുൻപേ, എന്റെ ശരീരം പ്രതികരിച്ചു കഴിഞ്ഞിരുന്നു.
ഇടംകൈ കൊണ്ടൊരു ഒന്നൊന്നര അടി!
അടി കൊണ്ടതും ആ രൂപവും കറങ്ങിത്തിരിഞ്ഞ് ആദ്യത്തെവന്റെ ദേഹത്തേക്ക് തന്നെ മറിഞ്ഞു വീഴുന്നത് ആ ചെറിയ വെളിച്ചത്തിലും മഞ്ഞിലും ഞാൻ കണ്ടു…
രണ്ടാമത്തെ രൂപവും നിലത്തേക്ക് വീഴുന്നത് കണ്ടപ്പോൾ മാത്രമാണ് എന്റെ കിതപ്പ് ഒന്ന് കുറഞ്ഞത്…
പക്ഷേ, ആ ആശ്വാസവും അധികനേരം നീണ്ടുനിന്നില്ല…
പെട്ടെന്ന് ഇരുട്ടിൽ നിന്നും ടോർച്ചിന്റെ ശക്തമായ വെളിച്ചം എന്റെ കണ്ണുകളിലേക്ക് തുളച്ചുകയറി
കണ്ണുകൾ മഞ്ഞളിച്ചുപോയി…
മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലും വ്യക്തമല്ല.
പക്ഷേ, നിൽക്കാൻ സമയമില്ല. വന്നവൻ ആരായാലും അവന്റെ കാര്യത്തിലും ഒരു തീരുമാനമാക്കാം എന്ന് കരുതി ഞാൻ വീണ്ടും കൈ ചുരുട്ടി മുന്നോട്ടാഞ്ഞു.
”എടാ… അടിക്കല്ലേ… ഇത് ഞാനാ… ഞാനാടാ…!”

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue