വെപ്രാളത്തോടെ ആ രൂപം അലറിക്കൊണ്ട്, കയ്യിലിരുന്ന ടോർച്ച് സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിച്ചു.
ആ വെളിച്ചത്തിൽ തെളിഞ്ഞുവന്ന മുഖം കണ്ടതും, ഓങ്ങിയ കൈ പാതിവഴിയിൽ ഞാൻ പിടിച്ചു നിർത്തി.
ആമി…!
അപ്പോൾ ഈ നിലത്ത് കിടക്കുന്നവർ…?😳
ആകാശത്തെ കാർമേഘങ്ങൾ മെല്ലെ മാറാൻ തുടങ്ങി…
മേഘപാളികൾക്കിടയിലൂടെ പൂർണ്ണചന്ദ്രൻ തന്റെ മുഖം പുറത്തേക്ക് കാട്ടി.
വായുവിൽ അരിച്ചിറങ്ങിയ ആ നിലാവെളിച്ചം, മഞ്ഞിലൂടെ തുളച്ചുകയറി നിലത്ത് കിടക്കുന്ന രൂപങ്ങൾക്ക് മേൽ പതിച്ചു…
ആ വെളിച്ചത്തിൽ, മൂക്കും പൊത്തിപ്പിടിച്ച് കിടക്കുന്നവന്റെയും, നെഞ്ചുതടവി എഴുന്നേൽക്കാൻ ശ്രമിക്കുന്നവന്റെയും മുഖങ്ങൾ വ്യക്തമായി…
രാഹുലും, സച്ചിനും!
അടി കൊണ്ടുള്ള അവരുടെ കോലം കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും, സാഹചര്യം മോശമായതുകൊണ്ട് ഞാൻ അത് കഷ്ടപ്പെട്ട് കടിച്ചുപിടിച്ചു.
ഞാൻ വേഗം ഓടിച്ചെന്ന് രാഹുലിനെയും സച്ചിനെയും പിടിച്ചെഴുന്നേൽപ്പിച്ചു.
”വേദനയുണ്ടോടാ…?”
ഒരുമാതിരി മറ്റേടത്തെ ചോദ്യം ആയിപ്പോയി എന്നറിയാം, എന്നാലും അടിച്ച നമ്മുക്കൊരു മര്യാദ വേണ്ടേ..?
ദേഷ്യത്തോടെ നോക്കി എന്നല്ലാതെ അവർ വേറേ ഒന്നും ചെയ്തില്ല…
ആ രംഗം ഒന്ന് ശാന്തമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്തത്…
”ഇങ്ങോട്ട് കെട്ടിയെടുത്തത് പെട്ടെന്ന് ചാവാനുള്ള റെക്കോർഡ് വല്ലതും തിരുത്താൻ ആണോ…?”
ആ മഞ്ഞിലൂടെ ഒഴുകിയെത്തിയ പരിഹാസം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ…

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue