നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ] 1280

 

മോള് പൊയ്ക്കോ… വഴി ക്ലിയറാണ്…

 

ഞാൻ മാറിയതും, അവൾ എന്നെ കടന്ന് കൈ കോർത്ത് ഞങ്ങളുണ്ടാക്കിയ ചങ്ങലയുടെ ഉള്ളിലേക്ക് നടന്നു…

 

അവൾ നടന്നു നീങ്ങുന്തോറും ഞങ്ങളുടെ പിടുത്തത്തിന്റെ മുറുക്കം കൂടിവന്നു. പേടി കാരണം ഓരോരുത്തരും അടുത്തവന്റെ കൈ ഞെരിച്ച് ബ്ലഡ് സർക്കുലേഷൻ ബ്ലഡ്‌ സർക്യൂലേഷൻ ബ്ലോക്ക്‌ ആക്കുന്നുണ്ടായിരുന്നു…

 

നടന്നു നടന്ന് അവൾ ചെന്നു നിന്നതാവട്ടെ നമ്മുടെ ലേഡി സിംഗം നിധിയുടെ മുന്നിൽ!

 

എന്നെ തൊടാൻ നിനക്ക് ധൈര്യമുണ്ടോടീ എന്ന മട്ടിൽ നെഞ്ചും വിരിച്ച്, ഒരു അജഗജാനന്തരത്തിൽ നിൽക്കുകയാണവൾ…

 

തളം കെട്ടി നിന്ന ആ ഭീകരമായ മൗനത്തിനൊടുവിൽ, ആ കുട്ടിച്ചാത്തൻ മെല്ലെ കൈകളുയർത്തി നിധിയുടെ കൈയ്യിലങ്ങ് കയറി പിടിച്ചു…

 

എല്ലാവരും നിധിയേ ഒരു ചോദ്യഭാവേന നോക്കി..?

നീയല്ലെടി അതിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞേ എന്നാ ഭാവം എല്ലാവരുടെയും നോട്ടത്തിൽ ഉണ്ടായിരുന്നു….

 

മോതിരമുണ്ട്, ശക്തിയുണ്ട്, ചുക്കാണ്, ചുണ്ണാമ്പാണ് എന്നൊക്കെ പറഞ്ഞ് നെഞ്ചും വിരിച്ച് നിന്ന നിധിയുടെ ഭാവം ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് മാറിമറിഞ്ഞിരുന്നു..

 

ആ തണുത്ത സ്പർശനം താങ്ങാവുന്നതിലുമപ്പുറമായിരിക്കണം നിധിക്ക്…

 

പേടി കാരണം അവൾ വെപ്രാളത്തോടെ ആ കുട്ടിയുടെ കൈ തട്ടിമാറ്റി…

 

സുരക്ഷാ കവചം തകർന്നതുപോലെ…ആ നിമിഷം തീർന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ മോതിരത്തിന്റെ കണക്ഷൻ.

 

​ആ ഒരൊറ്റ നിമിഷം മതിയായിരുന്നു ആ അഴുക്ക പെണ്ണിന്റെ ഭാവം മാറിമറിയാൻ….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…

  2. nice please continue

Leave a Reply

Your email address will not be published. Required fields are marked *