നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ] 1176

 

​അവളുടെ വിരലുകളിലെ നഖങ്ങൾ ഞൊടിയിടയിൽ നീണ്ടു കൂർത്തു വന്നു. ഇരയെ തിരയുന്ന വന്യമൃഗത്തെപ്പോലെ അവൾ എല്ലാവരെയും മാറി മാറി നോക്കി.

 

​ഒടുവിൽ ആ നോട്ടം ചെന്നവസാനിച്ചത് റോസിലാണ്.

 

​അല്ലെങ്കിലേ പാതി ജീവൻ പോയി നിൽക്കുന്ന റോസിന് ആ നോട്ടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ കണ്ണുകൾ മറിഞ്ഞുതുടങ്ങി…

 

​ഒരു നിമിഷം പോലും കളയാതെ, കൂർത്ത നഖങ്ങളുമായി ആ രൂപം റോസിന് നേരെ കുതിച്ചു.

 

​ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. റോസിനെ തൊടുന്നതിന് തൊട്ടുമുമ്പ് ഞാൻ ചാടി വീണു.

​മറ്റൊന്നും നോക്കിയില്ല, ആ രൂപത്തിന്റെ നീളൻ മുടിയിൽ പിടിച്ച്, സർവ്വ ശക്തിയുമെടുത്ത് കാട്ടിലേക്ക് ഒരൊറ്റ ഏറ്!

 

കുട്ടിയായതുക്കൊണ്ട് തന്നെ ​ഒരു ചാക്ക് കെട്ട് പോലെ അത് ഇരുട്ടിലേക്ക് തെറിച്ചുപോയി.

 

ഈശ്വരാ ഈ പാപങ്ങളൊക്കെ ഞാൻ എവിടേക്കൊണ്ട് പോയി കഴുകി കളയും… 😐

 

​”ഓടിക്കോ…!!”

 

​എന്റെ അലർച്ച കേട്ടതും എല്ലാവരും ജീവനും കൊണ്ട് ഓടി. പിന്നാലെ ഞാനും വെച്ചുപിടിച്ചു.

 

മീറ്ററുകൾ കിലോമീറ്ററുകൾ പോലേ തോന്നി..

 

ടാറിട്ട റോഡിലേക്ക് കാലുകുത്തിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.

 

​കിതപ്പ് മാറ്റാൻ പാടുപെടുന്നതിനിടയിൽ,ഞാൻ വീണ്ടും ആ വഴിയിലേക്ക് നോക്കി.

കുട്ടിയില്ലപകരം,ദൂരേ മങ്ങിത്തുടങ്ങിയ മഞ്ഞിൽ രണ്ട് രൂപങ്ങൾ. ഒരു സ്ത്രീയും പുരുഷനും!

 

​അവർ അനങ്ങാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. അവരുടെ കണ്ണുകളിലെ രൂക്ഷത ആ ദൂരത്തു നിന്നുപോലും എനിക്ക് അറിയാമായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

108 Comments

Add a Comment
  1. nice please continue

Leave a Reply

Your email address will not be published. Required fields are marked *