ഇവളെ ഇന്ന് ഞാൻ…!😤
ചോദിക്കാനും പറയാനും നിന്നില്ല. ഓടി വന്ന സ്പീഡിൽ തന്നെ, സർവ്വ ശക്തിയുമെടുത്ത് ഞാൻ കൈ ഓങ്ങി. അവളുടെ കവിള് നോക്കി ആഞ്ഞൊന്ന് കൊടുക്കാനായിരുന്നു ഉദ്ദേശം!
പക്ഷേ അവൾ ആരാ മോൾ!
ഞാൻ കൈ വീശിയതും അവൾ ‘മാട്രിക്സ്’ സിനിമയിലെ നായകനെപ്പോലെ നൈസായിട്ടൊന്ന് ഒഴിഞ്ഞു മാറി.
ലക്ഷ്യം തെറ്റിയ എന്റെ കൈ കാറ്റിലൂടെ വെറുതെ വീശിപ്പോയി.
വന്ന സ്പീഡും, കൈ വീശിയ ആക്കവും കാരണം ബാലൻസ് കിട്ടാതെ ഞാൻ മുന്നോട്ട് ആഞ്ഞുപോയി.ഒടുവിൽ കറങ്ങിത്തിരിഞ്ഞ് നിലത്തേക്ക് വീണു.
എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് കാലിലെയും കൈയിലെയും ക്ഷീണം ശരിക്കും അറിഞ്ഞത്. ഇനിയിപ്പോ എഴുന്നേറ്റിട്ട് എന്തിനാ… ഇവിടെ നല്ല കാറ്റുണ്ട്, മണ്ണും നല്ല തണുപ്പ്.
അടിച്ചതിന്റെ ക്ഷീണം അടിയും കൊണ്ട് തീർക്കാം എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ അടിക്കാൻ പോയതിന്റെ ക്ഷീണം വീണും കൊണ്ട് തീർക്കാം എന്ന് വിചാരിച്ച്, ആ കിടപ്പ് ഞാൻ അവിടെത്തന്നെ അങ്ങ് കിടന്നു….
ചത്തോ എന്ന് കരുതിയിട്ടാവണം ആരും വന്ന് തട്ടി വിളിക്കുകയൊന്നും ചെയ്തില്ല.
ശ്വാസമൊന്ന് നേരെയായതും ഞാൻ മെല്ലെ തിരിഞ്ഞ് മലർന്നു കിടന്നു….
മുകളിലെ അനന്തമായ ആകാശത്തേക്ക് വെറുതെ നോക്കി. നിലാവത്ത് മേഘങ്ങൾ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ആകാശത്തിലെ മേഘങ്ങളെ മറച്ചുകൊണ്ട് രണ്ട് മുഖങ്ങൾ എന്റെ കാഴ്ചയിലേക്ക് എത്തിവലിഞ്ഞു വന്നത്.
റോസും കൃതികയും…!

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue