തലകറങ്ങി കിടക്കുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന ആ രണ്ട് മുഖങ്ങൾ കണ്ടതും, “കൊല്ലാൻ ഓരോന്ന് ഇറങ്ങിക്കോളും…” എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.
പക്ഷേ അടുത്ത നിമിഷം…
അരികിലെ മണ്ണിൽ ആരോ വന്ന് കിടന്നതും, ഒരു കൈ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു….
ആ സ്പർശനം തിരിച്ചറിഞ്ഞ ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ, കൃതിക…!
അവൾ എന്നോട് ചേർന്ന്, എന്നെ വാരിപ്പുണർന്ന് കിടക്കുകയാണ്.
അവളുടെ മുഖം എന്റെ മുഖത്തോട് തൊട്ടുരുമ്മി ഇരിക്കുന്നു.
എന്നെ നോക്കുന്ന ആ കണ്ണുകളിലെ വല്ലായ്മയും, ചുണ്ടിലെ സങ്കടവും കണ്ടതും… മനസ്സിൽ ബാക്കിയുണ്ടായിരുന്ന പകുതി ദേഷ്യം കൂടി ആ കാഴ്ചയിൽ തന്നെ മഞ്ഞുപോലെ ഉരുകിപ്പോയി….
എന്റെ കൈകൾ തനിയെ അവളിലേക്ക് നീണ്ടു. ഞാൻ അവളെ ഇറുകെ പുണർന്നു.
എന്റെ മുഖം അവളുടെ കഴുത്തിനിടയിലേക്ക് ഞാൻ പൂഴ്ത്തിവെച്ചു. അവിടെ തങ്ങിനിന്നിരുന്ന നേർത്ത വിയർപ്പിന്റെ ഗന്ധം…
പണ്ട് ചെയ്യാറുള്ളത് പോലെ, ആ ഗന്ധം ശ്വസിച്ച്, അവളുടെ ശരീരത്തിന്റെ ചൂടേറ്റ് അങ്ങനെ കിടന്നപ്പോൾ മനസ്സ് വല്ലാതെ ശാന്തമായി. ചുറ്റുമുള്ളതൊന്നും ഞാനറിഞ്ഞില്ല. കാലങ്ങൾക്ക് ശേഷം പഴയതുപോലെ…
പക്ഷേ, ഞങ്ങളുടെ ആ സ്നേഹപ്രകടനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല…..
പെട്ടെന്നാണ് റോസിന്റെ വിറയ്ക്കുന്ന കൈകൾ എന്റെ തോളിൽ അമർന്നത്. അവൾ ഞങ്ങളെ തട്ടി വിളിക്കുകയായിരുന്നു.

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue