ഞങ്ങൾ മൂന്നുപേരും ശ്വാസമടക്കിപ്പിടിച്ച് ആ പാറയുടെ മറവിൽ പതുങ്ങിയിരുന്നു.
കൃതികയോട് ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ എന്റെ തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു. പക്ഷേ, സാഹചര്യം അതല്ലെന്ന് ബോധ്യമുള്ളതുകൊണ്ട്, സംശയങ്ങളെല്ലാം തൽക്കാലത്തേക്ക് മാറ്റിനിർത്തി, ഞാൻ കണ്ണെടുക്കാതെ ആ വരുന്ന വണ്ടിയെത്തന്നെ നോക്കിയിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ആ കാഴ്ച തെളിഞ്ഞു.
കട്ടപിടിച്ച മഞ്ഞിനെ വകഞ്ഞുമാറ്റി, മദമിളകിയ ഒരു കൊമ്പനാനയെപ്പോലെ ആ കറുത്ത ഡിഫൻഡർ ഞങ്ങളുടെ കാഴ്ചയിലേക്ക് പാഞ്ഞു വന്നു!
പാഞ്ഞു വന്ന ആ വണ്ടി മലയിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് തന്നെ സഡൻ ബ്രേക്കിട്ടു നിന്നു.
അത് നിന്നതും എന്റെ നെഞ്ചിലൊരു ആളൽ ഉണ്ടായി.
ഞങ്ങളെ കണ്ടിട്ടാണോ അവർ വണ്ടി നിർത്തിയത്…?
പാറയുടെ മറവിലായിരുന്നെങ്കിലും, ഹെഡ്‌ലൈറ്റിന്റെ ആ വെളിച്ചം ഞങ്ങളെ ഒറ്റിക്കൊടുത്തോ എന്നൊരു ഭയം എന്നെ പിടികൂടി.
കുറച്ചു നിമിഷങ്ങൾ…
കൊടും മൗനം തളം കെട്ടി നിന്ന നിമിഷങ്ങൾ. വണ്ടിയുടെ എൻജിൻ ഒച്ചയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പെട്ടെന്നാണ് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.
ആ ശബ്ദം കേട്ടതും റോസ് ഒന്ന് ഞെട്ടിവിറച്ചു.പാവം ഇപ്പോൾ തന്നേ ഒരുപാടധികം പേടിച്ചിട്ടുണ്ട്.അതിനാൽ തന്നേ അവളുടെ തൊണ്ടയിൽ നിന്നും എന്തെങ്കിലും തരത്തിൽ ഒരു ശബ്ദം ഉയരുമോ എന്ന് ഞാൻ ഭയന്നു.
രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ, ഞാൻ വേഗം അവളെ എന്നിലേക്ക് വലിച്ച് ചേർത്തു. എന്റെ കൈപ്പത്തികൊണ്ട് അവളുടെ വായ ഞാൻ പൊത്തിപ്പിടിച്ചു.അവളുടെ ഹൃദയത്തിന്റെ താളം എന്റെ കൈകളിൽ നിന്നും എനിക്ക് മനസ്സിലാക്കാമായിരുന്നു…

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue