ഞാൻ കണ്ണിമ ചിമ്മാതെ, കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നത് ആരാണെന്നറിയാൻ ആ കാറിലേക്ക് തന്നെ നോക്കിയിരുന്നു….
പിൻസീറ്റിലെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയ രൂപത്തെ കണ്ടതും എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി.
കറുത്ത കോട്ടും സ്യൂട്ടും ഒക്കെ ഇട്ട്, ഒരു ഹോളിവുഡ് സിനിമയിലെ നായികമാരെ അനുസ്മരിപ്പിക്കുന്ന ഒരു ഒന്നൊന്നര ഐറ്റം!
ഈ കൂരിരുട്ടിലും തിളങ്ങുന്ന സൗന്ദര്യം.
ഭയത്തിൽ നിൽക്കുമ്പോഴും, മുന്നിൽ നിൽക്കുന്ന സൗന്ദര്യത്തെ ആസ്വദിക്കാൻ കാണിക്കുന്ന എന്റെ മനസ്സിന്റെ ആ ഒരു ഇത് ഉണ്ടല്ലോ, അത് സമ്മതിച്ചു കൊടുക്കണം.
തൊട്ടുപിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മറ്റൊരാൾ ഇറങ്ങി. ഏകദേശം ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന, അതേ വേഷം ധരിച്ച ഒരുത്തൻ.
പണ്ടേ ആണുങ്ങളെ നോക്കി സമയം കളയാൻ എനിക്ക് വലിയ താല്പര്യമില്ലാത്തതുകൊണ്ട്, ഞാൻ അവനേ നൈസായിട്ടങ്ങ് ഒഴിവാക്കി. ശേഷം എന്റെ കണ്ണുകൾ ഒരു സ്കാനർ പോലെ ആ പെണ്ണിലേക്ക് തന്നെ ലോക്ക് ചെയ്തു.
എന്റെ ആ നോട്ടത്തെ സഹായിക്കാൻ എന്നവണ്ണം, അവൾ പെട്ടെന്ന് തന്റെ കറുത്ത കോട്ട് ഊരിമാറ്റി.
മുഖത്ത് എന്തോ വലിയ അസ്വസ്ഥതയും വെപ്രാളവും ഉള്ളതുപോലെ…
ഊരിയ കോട്ട് അവൾ ദേഷ്യത്തിൽ കാറിനുള്ളിലേക്ക് തന്നെ വലിച്ചെറിഞ്ഞു.
പക്ഷേ, ആ കോട്ട് മാറിയതും ഹെഡ്ലൈറ്റിന്റെ വെളിച്ചം അവളുടെ വെളുത്ത ഷർട്ടിൽ പതിച്ചു.
അത്രയും നേരം കണ്ട മാലാഖയുടെ രൂപം മാറി പകരം ചെകുത്താന്റെ രൂപം എന്റെ മനസ്സിലേക്ക് ചേക്കേറി…

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue