വെളുത്ത ഷർട്ടിൽ നിറയെ അഴുക്കും ചെളിയും മാത്രമല്ല…
നല്ല ചുവന്ന ചോരപ്പാടുകളും ഉണ്ടായിരുന്നു!..
“ശേ… നിനക്ക് കുറച്ച് നേരത്തേ വരായിരുന്നില്ലേടാ…”
എന്റെ കയ്യിലെ മാംസത്തിൽ അമർത്തി നുള്ളിക്കൊണ്ട് കൃതിക ശബ്ദമമർത്തി ചോദിച്ചു….
സാഹചര്യം ഇതായിപ്പോയി… അല്ലെങ്കിൽ ഈ സാധനത്തിനെ കാലേ വാരി നിലത്തടിച്ചേനെ ഞാൻ!
വേദന കടിച്ചമർത്തിക്കൊണ്ട്, ശബ്ദം പരമാവധി താഴ്ത്തി ഞാൻ ചോദിച്ചു:
”ഇതൊക്കെ ആരാടി…?”
”ആവോ… എനിക്കെങ്ങനെ അറിയാം…”
അവരിൽ നിന്നും കണ്ണെടുക്കാതെ,അവൾ മറുപടി പറഞ്ഞു….
“പിന്നേ നീന്നേയെന്തിനാ ഈ രാത്രി നേരത്ത് ഇങ്ങോട്ട് കെട്ടിയെടുത്തത്….. ”
“എടാ ചെക്കാ നീയൊന്ന് മിണ്ടാതെ ഇരി അവരെന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ….”
എന്റെ മറുപടി കേൾക്കുന്നുണ്ടെങ്കിലും കൃതികയുടെ ശ്രദ്ധ പൂർണമായും അവരിൽ തന്നെയായിരുന്നു….
“എടീ… നീ കാര്യം…. ”
പറഞ്ഞു തീരുന്നതിനുമുന്ബെ റോസ് എന്റെ വായപൊത്തി…
അവളുടെ വായ ഞാൻ ആദ്യമേ പൊത്തിയതുക്കൊണ്ട് മറുപടിക്കായി കണ്ണുകളെയാണ് ഞാൻ ആശ്രയിച്ചത്…
അവൾ കണ്ണുകൾ കൊണ്ട് ‘അങ്ങോട്ട് നോക്ക്’ എന്ന രീതിയിൽ വണ്ടിയുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു.
അവളുടെ ആ നോട്ടം കണ്ടതും ഞാൻ മെല്ലെ തല തിരിച്ചു.
ആ പെണ്ണ് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോൺ പുറത്തെടുക്കുന്നത് ഞാൻ കണ്ടു.
വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോട് ചേർത്തു. ആർക്കോ വിളിക്കുകയാണ്… മുഖത്തെ ഭാവം കണ്ടിട്ട് നല്ല അത്യാവശ്യമുള്ള കാര്യമാണെന്ന് തോന്നുന്നു…

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue