നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 131

 

പ്ലാറ്റ്‌ഫോമിലെ തിരക്കുകൾ പിന്നിലേക്ക് പതിയേ വഴുതിമാറി പോകുന്നു….

 

നിധിയുടെ മുഖത്ത് പരിഭ്രാന്തി പടർന്നു.

 

​”നമുക്ക് ഇറങ്ങിയാലോ?എനിക്കെന്തോ ഒരു പേടി….”

 

അവൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു….

 

​”വേണ്ട… വെയിറ്റ് ചെയ്യാം….”

 

ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

​പക്ഷേ എന്റെ കണ്ണുകൾ അപ്പോഴും പ്ലാറ്റ്‌ഫോമിലേക്ക് തന്നെയായിരുന്നു

 

പെട്ടെന്നാണ് ദൂരെ നിന്നും ഓടി വരുന്ന ആ രൂപങ്ങൾ കണ്ണിൽ പെട്ടത്.

 

സച്ചിനും രാഹുലും, അവരുടെ മുന്നിലായി ഓടുന്ന റോസും കൃതികയും ആമിയും!

 

അവരുടെ കൈകളിൽ നിറയെ കവറുകളുണ്ട്.

 

പ്ലാറ്റ്‌ഫോമിലൂടെ അവർ ട്രെയിനിനൊപ്പം ഓടുകയാണ്. സച്ചിനും രാഹുലും പിന്നിൽ നിന്ന് അവരോട് വേഗം കയറാൻ ആക്രോശിക്കുന്നുണ്ടായിരുന്നു.

 

​ആദ്യം റോസ്, തൊട്ടുപിന്നാലെ കൃതിക; രണ്ടുപേരും ആഞ്ഞുപിടിച്ച്

ഫുട്ബോർഡിലേക്ക് ചാടിക്കയറി. ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട് അവർ അകത്തേക്ക് നീങ്ങിനിന്നതും ആമി വാതിൽക്കലേക്ക് കൈനീട്ടി. പക്ഷേ കുറച്ചുകൂടി വേഗത കൈവരിച്ച ട്രെയിനിന്റെ കമ്പിയിൽ അവൾക്ക് പിടി കിട്ടുന്നില്ലായിരുന്നു. ആ വെപ്രാളം കണ്ട് ഞാൻ കൈ നീട്ടിയതും അവളതിൽ മുറുകെ പിടിച്ചു. കിതച്ചുകൊണ്ട് എന്റെ കൈകളിൽ അഭയം തേടിയ അവളെ സർവ്വ ബലവും കൊടുത്ത് ഞാൻ അകത്തേക്ക് വലിച്ചു കയറ്റി

 

പെണ്ണുങ്ങളെല്ലാം സുരക്ഷിതമായി കയറി എന്ന് ഉറപ്പായതും, ഏറ്റവും അവസാനമായി സച്ചിനും രാഹുലും ആ ഓട്ടത്തിനിടയിൽ തന്നെ അനായാസം ഫുട്‌ബോർഡിലേക്ക് ചാടിക്കയറി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *