നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 131

 

​”സച്ചിൻ അന്നേരം തന്നെ പറഞ്ഞതാ, അവിടെ നല്ല തിരക്കാണ്, ആ ക്യൂ കണ്ടില്ലേ, നമുക്ക് പിന്നെ എവിടുന്നെങ്കിലും കഴിക്കാം ട്രെയിൻ വിടാറായി എന്നൊക്കെ. പക്ഷേ ആര് കേൾക്കാൻ?”

അവൻ ആമിയെ നോക്കി കണ്ണ് ഉരുട്ടി.

 

​”ദോശ കിട്ടാതെ ഞാൻ വരില്ല എന്ന് പറഞ്ഞ് അവിടെ കാലും കുത്തി കൊച്ചുകുട്ടികളെപ്പോലെ ഇവളുടെയൊരു നിൽപ്പുണ്ടായിരുന്നു… ഹോ…അവസാനം നിവൃത്തിയില്ലാതെ ഞങ്ങൾ ആ നീണ്ട ക്യൂവിൽ പോയി നിന്ന്, ദോശയും വാങ്ങി പാക്ക് ചെയ്ത് വന്നപ്പോഴേക്കും ട്രെയിൻ ഹോൺ അടിച്ചു… ബാക്കി നീ കണ്ടല്ലോ, കുറച്ചുംകൂടി വൈകിയിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ ആ സ്റ്റേഷനിൽ തന്നെ കിടന്നുറങ്ങേണ്ടി വന്നേനെ…”

 

​രാഹുൽ പറഞ്ഞു നിർത്തിയതും, ആമി ഒരല്പം ജാള്യതയോടെ സച്ചിന്റെ കയ്യിലിരുന്ന കവറിലേക്ക് നോക്കി.

 

​”അതിപ്പൊ… ആ മണം വന്നപ്പോൾ എനിക്ക് പെട്ടെന്ന് കൊതി വന്നിട്ടല്ലേ… ന്നാലും നമ്മൾ കേറിയില്ലേ..”

 

“ഓ… പിന്നേ…. പിന്നേ….”

 

രാഹുലിന്റെ സംസാരം കേട്ട് ആമി ഒന്ന് പരുങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോസിന്റെ ഇടപെടൽ ഉണ്ടായത്.

 

​”ഓ… ഒന്ന് നിർത്തടാ രാഹുലേ…”

 

​റോസ് ആമിയുടെ തോളിലൂടെ കൈയ്യിട്ട് അവളെ ചേർത്തുപിടിച്ചു കൊണ്ട് രാഹുലിനെ നോക്കി പറഞ്ഞു.

 

​”നീ വെറുതെ അവളെ മാത്രം കുറ്റപ്പെടുത്താൻ നിൽക്കണ്ട. സത്യം പറഞ്ഞാൽ ആ ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ അടിച്ച ആ നെയ്‌റോസ്റ്റിന്റെ മണം… ഉഫ്! എന്റെയും കണ്ട്രോൾ പോയിരുന്നു. അവൾ പറഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പറഞ്ഞേനേ… പിന്നെ അവൾ വാശി പിടിച്ചത് കൊണ്ട് ഇപ്പോ നമുക്ക് നല്ല ചൂട് ദോശ കഴിക്കാലോ… അല്ലെങ്കിൽ വെറും ചായയും ഒരു അവിഞ്ഞ വടയും കഴിച്ച് ഇരിക്കേണ്ടി വന്നേനെ…”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *