നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 131

 

​റോസിന്റെ സംസാരം കേട്ടതും ആമിയുടെ മുഖം ഒരു ആയിരം വാട്ട് ബൾബ് പോലെ കത്തി. അവൾ വിജയിഭാവത്തിൽ രാഹുലിനെ ഒന്ന് നോക്കി.

 

അവരുടെ സംസാരവും ചിരിയും മുറുകി നിൽക്കുന്ന ആ നിമിഷം, എന്റെ ഉള്ളിലെവിടെയോ അകാരണമായ ഒരു ദേഷ്യം നുരഞ്ഞുപൊന്തി.

 

ഒരുപക്ഷേ നേരത്തെ കണ്ണാടിയിൽ കണ്ട ഭയമാകാം, അല്ലെങ്കിൽ ശരീരത്തെ തളർത്തുന്ന കാരണമറിയാത്ത ക്ഷീണമാകാം… എനിക്കെന്തോ പെട്ടെന്ന് നിയന്ത്രണം വിട്ടു.

 

“മതി… മതി… ഒന്നും ഉണ്ടായില്ലല്ലോ…”

 

എന്റെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു. ആ വാക്കുകൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗൗരവമുണ്ടായിരുന്നു.

 

പെട്ടെന്ന് അവിടെയുണ്ടായിരുന്ന കളിചിരികൾക്ക് ഒരു ഫുൾസ്റ്റോപ്പ് വീണു.

 

അന്തരീക്ഷം ആകെ നിശബ്ദമായി.

 

എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി.

 

സച്ചിൻ എന്റെ അരികിലേക്ക് നീങ്ങി നിന്ന് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

 

“നിനക്കിതെന്ത് പറ്റിയെടാ…? മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു…?”

 

അവന്റെ ചോദ്യത്തിൽ നിറയെ ആശങ്കയായിരുന്നു.

 

“ഒന്നുമില്ല… നിങ്ങളവിടെ പോയിരിക്ക്…”

 

ഞാൻ മുഖം വെട്ടിത്തിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ശബ്ദത്തിലെ അസ്വസ്ഥത അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

 

എല്ലാവരും പരസ്പരം നോക്കി. ഒടുവിൽ മടിച്ചുമടിച്ച് അവർ അകത്തേക്ക് നടക്കാൻ തുടങ്ങി.

 

അപ്പോഴും കൃതിക മാത്രം വാതിൽക്കൽ തന്നെ നിന്നു.

 

“നീ വരുന്നില്ലേ…?”

 

അവൾ ചോദിച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *