ദൂരെ പാടവരമ്പത്ത്, ഇലകൾ മുഴുവൻ കൊഴിഞ്ഞുപോയ, ഉണങ്ങി മുരടിച്ച ഒരു ഒറ്റമരം…
അതിന്റെ ഒരറ്റത്ത് ഒട്ടും അനങ്ങാതെ, താഴേക്ക് നോക്കി ഇരിക്കുന്ന ഒരു വലിയ കഴുകൻ. ട്രെയിനിന്റെ വേഗതയിലും അതിന്റെ കൂർപ്പിച്ച നോട്ടം എന്നെ പിന്തുടരുന്നത് പോലെ തോന്നി.
തൊട്ടപ്പുറത്ത്, വിജനമായ ഒരു പഴയ കെട്ടിടത്തിന്റെ മുകളിൽ കറുത്ത കൊടിപോലെ എന്തോ ഒന്ന് കാറ്റിൽ പറക്കുന്നു.
പെട്ടെന്ന് അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതി മാറി. അതുവരെ ഉണ്ടായിരുന്ന കുളിർമ്മ മാറി, വല്ലാത്തൊരു രൂക്ഷഗന്ധം… പഴകിയ മാംസം ചീഞ്ഞഴുകുന്നതുപോലെയുള്ള ഒരു നാറ്റം കാറ്റിലൂടെ എന്റെ മൂക്കിലേക്ക് അടിച്ചുകയറി.
ഞാൻ വേഗം മൂക്ക് പൊത്തിപ്പിടിച്ചു.
ദൂരെ എവിടെയോ നിന്ന് ഒരു നായയുടെ ഓരിയിടൽ ശബ്ദം ട്രെയിനിന്റെ ഇരമ്പലിനിടയിലും വ്യക്തമായി കേൾക്കാം. അതൊരു സാധാരണ കുരയായിരുന്നില്ല, മരണത്തെ മുന്നിൽ കണ്ടതുപോലെയുള്ള ദീനമായ കരച്ചിൽ…
ആകാശത്തിലെ ചുവപ്പ് നിറം പതിയെ ഇരുളിന് വഴിമാറുന്നു. സൂര്യൻ പൂർണ്ണമായും മറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ചുറ്റും പരക്കുന്നത് കട്ടപിടിച്ച ഇരുട്ടാണ്.
എന്റെ ഉള്ളിലെ ഭയം വീണ്ടും ഉണർന്നു. ഈ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും വെറും യാദൃശ്ചികമാണോ? അതോ വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ മുന്നറിയിപ്പുകളാണോ?
കൈവിരലുകൾ വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു. ഇരുട്ട് എന്നെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്നതുപോലെ…
”ദേവാ…”
പിന്നിൽ നിന്നും തോളിൽ മൃദുവായൊരു സ്പർശനം.

നിങ്ങൾ ആരുടെ ഫാനാണ്
ആമി “🤍”
നിധി “❤️”
please put in the comment section