നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 132

 

​ഞെട്ടിത്തിരിയുന്നതിനിടയിൽ, കൺതടത്തിൽ കെട്ടിനിന്നിരുന്ന ഒരു തുള്ളി കണ്ണുനീർ എന്റെ നിയന്ത്രണമില്ലാതെ പുറത്തേക്ക് തെറിച്ചു വീണു.

 

അത് കാറ്റിൽ എങ്ങോ മാഞ്ഞുപോയി.

 

​തിരിഞ്ഞു നോക്കിയപ്പോൾ ആമിയാണ്.

 

​അവളുടെ കൈകളിൽ രണ്ട് പേപ്പർ ഗ്ലാസ്സുകളിലായി ആവി പറക്കുന്ന ചായ.

​ട്രെയിനിന്റെ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.

 

എന്റെ കലങ്ങിയ കണ്ണുകൾ കണ്ടിട്ടാവാം, അവളൊന്നു മടിച്ചു. എങ്കിലും, ഒന്നും ചോദിക്കാതെ ഒരു ഗ്ലാസ്സ് അവൾ എനിക്ക് നേരേ നീട്ടി.

​യാന്ത്രികമെന്നോണം ഞാനത് വാങ്ങി.

 

ചൂടുള്ള ആ ഗ്ലാസ്സ് ഉള്ളംകൈയിൽ തട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസം മനസ്സിന് തോന്നി.

 

​”ഒന്നു നീങ്ങി ഇരിക്കാമോ…?”

 

​അവൾ ചോദിച്ചു.

 

​ഞാൻ പതിയെ ഒരു വശത്തേക്ക് ഒതുങ്ങിയിരുന്ന് അവൾക്ക് സ്ഥലമൊരുക്കി.

 

ഒട്ടും മടിക്കാതെ അവൾ എന്റെ അരികിലായി, ആ വാതിൽപ്പടിയിൽ വന്നിരുന്നു.

​പുറത്ത് ഇരുട്ട് കനക്കുകയാണ്…

 

ട്രെയിനിന്റെ ഇരമ്പലും, ചക്രങ്ങൾ പാളത്തിൽ ഉരസുന്ന ശബ്ദവും മാത്രം.

 

കാറ്റ് ഞങ്ങളുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു.

​കുറച്ചുനേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി നിന്നു. ആ മൗനത്തിന് പോലുമൊരു ആഴമുണ്ടായിരുന്നു.

 

​കയ്യിലിരുന്ന ചായയിൽ നിന്നും ഒരുകവിൾ മോന്തിക്കൊണ്ട് അവൾ ദൂരേക്ക് നോക്കി സംസാരിച്ചു തുടങ്ങി.

​”ദേവാ… നിനക്കറിയാമോ, വർഷങ്ങൾക്ക് മുൻപ്, ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോളാണ് ഞാനും എന്റെ ഫാമിലിയും ഇന്ദ്രനീലത്തിലേക്ക് ആദ്യമായി വന്നത്….”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *