നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 133

 

​പതിയെ പതിയെ ഞാൻ പോലുമറിയാതെ അവൾ എന്റെ ശീലമായി മാറി. പിന്നീട് എപ്പോഴോ അതൊരു ആത്മബന്ധത്തിനും മുകളിലേക്ക് വളർന്നു.””

 

​അവൾ ആകാശത്തേക്ക് നോക്കി, അവിടെ എവിടെയോ നിധിയുടെ മുഖം കാണുന്നതുപോലെ.

 

“”​”ഞാനൊരു നിഴലായിരുന്നു ദേവാ, വെളിച്ചത്തെ ആശ്രയിക്കുന്ന നിഴൽ. അവളായിരുന്നു ആ വെളിച്ചം.

എനിക്ക് വേണ്ടി സംസാരിച്ചിരുന്നത് അവളായിരുന്നു. ഞാൻ പറയാൻ ആഗ്രഹിച്ചതും, പക്ഷേ തൊണ്ടയിൽ കുരുങ്ങിപ്പോയതുമായ വാക്കുകൾക്ക് ശബ്ദം നൽകിയത് അവളാണ്.

 

ശരിക്കും പറഞ്ഞാൽ, എന്റെ ലോകം അവളിലേക്ക് ചുരുങ്ങി. അവൾ ചിരിച്ചാൽ ഞാൻ ചിരിക്കും, അവൾ കരഞ്ഞാൽ എനിക്ക് വേദനിക്കും.

 

​രണ്ട് ശരീരമാണെന്നേയുള്ളൂ, മനസ്സ് കൊണ്ട് ഞങ്ങൾ ഒന്നാണ്. നിധിയില്ലെങ്കിൽ ഈ ആമിയില്ല… അത്രമേൽ അവളെന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.”””

 

​പറഞ്ഞു നിർത്തുമ്പോൾ ആമിയുടെ ശബ്ദം ഇടറിയിരുന്നു. അവളുടെ വാക്കുകളിൽ നിധിയോടുള്ള സ്നേഹം ഒരു കടൽ പോലെ ഇരമ്പുന്നത് എനിക്ക് കാണാമായിരുന്നു.

 

​രക്തബന്ധത്തേക്കാൾ എത്രയോ വലിയ ബന്ധമാണ് അവരുടേതെന്ന് ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു.

 

​ഞാൻ വെറുതെ ഉള്ളിലേക്കൊന്നെത്തി വലിഞ്ഞു നോക്കി. അവിടെ സീറ്റിൽ സച്ചിനോടും രാഹുലിനോടും തർക്കിച്ചു ജയിച്ച് പൊട്ടിച്ചിരിക്കുന്ന നിധിയെ കാണാം.

 

​ആ ചിരിക്ക് പിന്നിൽ, ആമിയെന്ന ഒരു പാവം പെൺകുട്ടിയുടെ ജീവശ്വാസമുണ്ടെന്ന് ഞാനപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത്….

 

ആമിയുടെ വാക്കുകളിൽ ഒരു നിമിഷം മൗനം വന്നു നിറഞ്ഞു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *