നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 154

 

“നീ ഇരുന്നോ… പക്ഷേ നടുക്ക് മതി…”

 

നിധി എന്റെ കൈ പിടിച്ച് വലിച്ചു, ആമി എന്നെ തള്ളി സീറ്റിന്റെ ഒത്ത നടുക്കായി ഇരുത്തി.

 

ഇപ്പോൾ എന്റെ അവസ്ഥ, ഇരുതല മൂരി എന്ന് പറയുന്നത് പോലെയായി.

 

ഇടത് വശത്ത് നിധിയും വലത് വശത്ത് ആമിയും. ശരിക്കും പറഞ്ഞാൽ എനിക്ക് അനങ്ങാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ.

രണ്ടുപേരും എന്നോട് ഒട്ടിചേർന്നാണ് ഇരിക്കുന്നത്. സീറ്റിൽ അത്യാവശ്യം സ്ഥലമുണ്ടായിട്ടും, എന്നെ വരിഞ്ഞുമുറുക്കി ഇരിക്കാനായിരുന്നു അവർക്കിഷ്ടം.

 

പുറത്ത് മഴയുടെ താളം മുറുകുന്തോറും അകത്ത് ഞങ്ങളുടെ വർത്തമാനങ്ങൾക്കും ചൂടുപിടിച്ചു. സമയം പോയതറിഞ്ഞില്ലെന്ന് തന്നെ പറയാം.

 

ഓരോരുത്തരും ഓരോ തമാശകളും പഴയ കഥകളുമായി കളം നിറഞ്ഞു. ഇടയ്ക്ക് അന്താക്ഷരിയും പിന്നെ ചെറിയ ചെറിയ വാക്കുതർക്കങ്ങളും…

 

പൊട്ടിച്ചിരികൾ ആ കംപ്പാർട്ട്മെന്റിലാകെ മുഴങ്ങി. സച്ചിന്റെയും രാഹുലിന്റെയും കൗണ്ടർ അടിയും, അതിന് കൃതികയും റോസും നൽകുന്ന മറുപടിയും കൂടിയായപ്പോൾ യാത്രയുടെ ക്ഷീണം ആരും അറിഞ്ഞില്ല.

 

അങ്ങനെ കഥകളും കളികളുമായി ഉച്ചയായി.

 

വയറ്റിൽ നിന്ന് വിശപ്പിന്റെ വിളി വന്നതും, റോസ് ബാഗിൽ നിന്നും അവൾ കൊണ്ടുവന്ന പൊതിച്ചോറ് പുറത്തെടുത്തു.

 

“ഇനി ലഞ്ച് ബ്രേക്ക്…”

 

അവൾ പ്രഖ്യാപിച്ചു…..

 

ആമിയുടെയും റോസിന്റെയും നിധിയുടെയും വീടുകളിൽ നിന്ന് കൊടുത്തുവിട്ട പൊതിച്ചോറുകൾ ഓരോന്നായി തുറന്നു.

 

വാടിയ വാഴയിലയുടെ മണം ആ കംപ്പാർട്ട്മെന്റിലാകെ പരന്നു… അതൊരു വല്ലാത്ത കൊതിപ്പിക്കുന്ന മണമായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *