നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 136

 

“”​”നിനക്കറിയാലോ, അപരിചിതരെ കാണുമ്പോൾ ഒരു ഒച്ചുപോലെ സ്വന്തം ലോകത്തേക്ക് ചുരുങ്ങുന്നവളാണ് ഞാൻ.

 

പക്ഷേ, ആദ്യമായിട്ടാണെങ്കിലും നീ എന്റെ അടുത്തേക്ക് വന്നപ്പോൾ… പതിവ് പോലെ എനിക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല ദേവാ.

 

​മറ്റുള്ളവരെ അകറ്റി നിർത്താൻ എനിക്ക് എളുപ്പമായിരുന്നു. പക്ഷേ നിന്റെ കാര്യത്തിൽ… ഏതോ ഒരു അദൃശ്യ ശക്തി എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എത്ര ശ്രമിച്ചിട്ടും നിന്നെ ഒഴിവാക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല

 

എന്റെ ഈ മാറ്റം കണ്ടപ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥയായത് നിധിയാണ്.

 

ഞങ്ങളുടെ ലോകത്തേക്ക് നീ കടന്നുവന്നത്ത് അവൾക്ക് ഉൾക്കൊള്ളാനായില്ല.

 

​അതുകൊണ്ട് അവൾ നിന്നെ വെറുത്തു. പലരീതിയിലും നിന്നെ ദ്രോഹിക്കാൻ അവൾ ശ്രമിച്ചു. അപ്പോഴൊക്കെ നിനക്ക് വേണ്ടി അവളോട് യുദ്ധം ചെയ്യേണ്ടി വന്നത് ഞാനാണ്.

 

​നിന്നെ വെറുതെ വിടാൻ പറഞ്ഞ് ഞാൻ അവളോട് കരഞ്ഞുതർക്കിച്ചിട്ടുണ്ട്. ഒടുവിൽ അവൾ തോറ്റുതന്നത് എനിക്ക് മുന്നിലാണ്.

​നീ വേദനിച്ചാൽ, അത് എന്നെ തകർക്കുമെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം വാശിയേക്കാൾ വലുത് അവൾക്ക് എന്റെ സന്തോഷമായിരുന്നു. അങ്ങനെയാണ് അവൾ നിന്നെ ഉപദ്രവിക്കുന്നത് നിർത്തിയത്…”””

 

ആമി പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് വശ്യമായ പുഞ്ചിരിക്കൊപ്പം അവളുടെ അതിലും മനോഹരമായ നുണക്കുഴി തെളിഞ്ഞു വന്നു…

 

ആ ചിരിയിൽ അത്രയും നിധി എന്ന കുറുമ്പിയുടെ ഓർമ്മകളായിരുന്നിരിക്കണം…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *