“പക്ഷേ ദേവാ… ഞങ്ങൾ നിന്നെ പ്രണയം കൊണ്ട് വരിഞ്ഞുമുറുക്കുമ്പോഴും, ഈ സുഖലോലുപാതയിൽ നമ്മൾ മുഴുകുമ്പോഴും… സത്യം നിന്നെ തേടി വന്നുകൊണ്ടേയിരുന്നു.
ഞങ്ങൾ കരുതി നിന്നെ ഞങ്ങളുടെ സ്നേഹം കൊണ്ട് തളച്ചിടാമെന്ന്. ഞങ്ങളുടെ ശരീരത്തിന്റെ ചൂടിൽ, ആ ലഹരിയിൽ നിന്റെ അന്വേഷണ ത്വരയെ മരവിപ്പിക്കാമെന്ന്.
പക്ഷേ, നീ വ്യത്യസ്തനായിരുന്നു.
ഞങ്ങളുടെ കൂടെ കിടക്കുമ്പോഴും, നിന്റെ മനസ്സ് ആ ഗുഹയുടെ രഹസ്യങ്ങളെ തേടി അലയുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല.
ഞങ്ങളുടെ സ്നേഹപ്രകടനങ്ങൾക്കൊന്നും നിന്റെ ഉള്ളിലെ ആ ചോദ്യങ്ങളെ തടുക്കാൻ കഴിഞ്ഞില്ല. ഓരോ തവണ നമ്മൾ ഒന്നാകുമ്പോഴും, നിന്റെ ഉള്ളിലേക്ക് ഏതോ അദൃശ്യമായ അറിവുകൾ, അല്ലെങ്കിൽ ഓർമ്മകൾ കയറിക്കൂടുന്നുണ്ടായിരുന്നു. അത് നിന്നേ ഞങ്ങളിൽ നിന്നും അകറ്റികൊണ്ടിരുന്നു…,””
“ഇതിനെല്ലാം ഒരല്പം മാറ്റം വന്നത് നാലാമത്തെ ലൂപ്പിലായിരുന്നു…
പതിവിനും വിപരീതമായി നിന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി.
ഇത്തവണ ഒളിച്ചുകളികൾക്ക് നിൽക്കാതെ, ആദ്യംതന്നെ എല്ലാ സത്യങ്ങളും ഞങ്ങൾ നിന്നോട് തുറന്നു പറഞ്ഞു….
അതോടെ, നീ ഞങ്ങളുമായി വല്ലാതെ അടുത്തു. പല രാത്രികളിലും ഞങ്ങൾ നിനക്കൊപ്പം കിടന്ന്, നിന്റെ ചുറ്റും സ്നേഹം കൊണ്ടൊരു സംരക്ഷണ കവചം തന്നെ തീർത്തു.
എത്രയൊക്കെ ശ്രമിച്ചാലും, ആ മലയുടെ രഹസ്യങ്ങളിൽ നിന്നും നിന്നെ അകറ്റി നിർത്താൻ ശ്രമിച്ചാലും… ഏതോ ഒരു അദൃശ്യ ശക്തി നിന്നെ വീണ്ടും അങ്ങോട്ടേക്ക് തന്നെ വിളിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.

നിങ്ങൾ ആരുടെ ഫാനാണ്
ആമി “🤍”
നിധി “❤️”
please put in the comment section