നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 123

 

ഞങ്ങൾ ഭയന്നതുപോലെ തന്നെ ആ ദിവസം വന്നെത്തി.

 

ഒരു രാത്രി, ഞങ്ങളുറങ്ങിയെന്ന് കരുതി ബെഡിൽ നിന്നും എഴുന്നേറ്റ്, ആരോടും പറയാതെ നീ വീണ്ടും മലയിലേക്കുള്ള വഴിയിലേക്ക് ഇറങ്ങി. സത്യത്തിൽ ആ ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയായിരുന്നു.

 

നീ വീട്ടിൽ നിന്നും ഇറങ്ങുന്നത് നിധി കണ്ടിരുന്നു. അവൾ അപ്പപ്പോൾ തന്നെ എന്നെ വിളിച്ചുണർത്തി.

 

അന്ന് രാത്രി, നിനക്ക് പുറകെ നിന്റെ നിഴലായി ഞാനും നിധിയും ഉണ്ടായിരുന്നു. ഞങ്ങൾക്ക് അറിയണമായിരുന്നു, ഓരോ ലൂപ്പിലും എന്തുകൊണ്ടാണ് ഈ മല നിന്നെ ഇങ്ങനെ കാന്തം പോലെ വലിച്ചടുപ്പിക്കുന്നതെന്ന്… അവിടെ എന്താണ് സംഭവിക്കുന്നതെന്ന്…

 

അതിനു പുറമേ ഇത്തവണ നിന്നെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു…

 

പക്ഷേ, ആ യാത്രയിൽ നടന്ന കാര്യങ്ങളെല്ലാം ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.

 

നീ പോകുന്ന ഓരോ വഴിയും നിനക്ക് മനപ്പാഠമായിരുന്നു. ആ ലൂപ്പിൽ തന്നേ പല തവണ നീ ആ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ടാവണം…. അതൊന്നും ഞാനും നിധിയുമറിഞ്ഞിരുന്നില്ല

 

അതിനേക്കാൾ വലിയ അത്ഭുതം അതൊന്നുമല്ലായിരുന്നു…

മോതിരത്തിന്റെ ശക്തിയില്ലാതെ, ആ കാട്ടിലെ ആത്മാക്കളുടെ സാന്നിധ്യം ഭയക്കാതെ അവിടെ നിൽക്കാൻ എനിക്കും നിധിക്കും കഴിയുമായിരുന്നില്ല. എന്നാൽ നീ… ആ മഞ്ഞുമൂടിയ വഴിയിലൂടെ, കാട്ടിലെ ഇരുട്ടിലൂടെ നിർഭയനായി നടന്നു.

 

അവിടെ വസിക്കുന്ന ക്രൂരമായ ആത്മാക്കളോ മറ്റ് ശക്തികളോ നിന്നെ തൊട്ടതുപോലുമില്ല! അവർ നിനക്ക് വഴിമാറിത്തരികയായിരുന്നോ എന്ന് പോലും എനിക്ക് തോന്നിപ്പോയി…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *