ഇല തുറന്നതും കണ്ടത് ചോറിന് മുകളിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങളാണ്.
യഥാർത്ഥത്തിൽ അതൊരു ‘മാംസമേള’ തന്നെയായിരുന്നു.
റോസിന്റെ പൊതിയിൽ നല്ല നാടൻ കോഴി പൊരിച്ചത്… വെളിച്ചെണ്ണയിൽ കുളിച്ച്, നല്ല ചുവന്ന നിറത്തിൽ മൊരിഞ്ഞു നിൽക്കുന്ന കോഴിക്കഷ്ണങ്ങൾ. അതിന്റെ മുകളിൽ വറുത്തു കോരിയ കറിവേപ്പിലയും, വറ്റൽ മുളകും, വെളുത്തുള്ളിയും കൂടി കിടക്കുന്നത് കണ്ടപ്പോൾ തന്നെ നാവിലെ രസമുകുളങ്ങൾ തുള്ളിച്ചാടാൻ തുടങ്ങി. ആ മസാലയുടെ മണം മാത്രം മതി വിശപ്പ് ഇരട്ടിയാവാൻ.😫
തൊട്ടടുത്ത് ആമിയുടെ വക സ്പെഷ്യൽ ബീഫ് ഉലർത്തിയത്. ഇരുണ്ട നിറത്തിൽ, കുരുമുളകും മസാലയും ഓരോ കഷ്ണത്തിലും ഇറുകെ പിടിച്ചിരിക്കുന്നു. മസാലയിൽ വഴറ്റിയെടുത്ത തേങ്ങാക്കൊത്തുകൾ ആ കറുത്ത കഷ്ണങ്ങൾക്കിടയിൽ വെളുത്ത മുത്തുകൾ പോലെ തിളങ്ങി നിന്നു. എണ്ണ തെളിഞ്ഞു നിൽക്കുന്ന ആ ബീഫ് റോസ്റ്റിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ ഉഫ് സ്വർഗ്ഗം…. 🤤
നിധിയുടെ പൊതിയിലാകട്ടെ, തേങ്ങ വറുത്തരച്ച, കുറുകിയ ചാറിൽ മുങ്ങിപ്പൊങ്ങി കിടക്കുന്ന മട്ടൻ കറി. മുകളിൽ തെളിഞ്ഞു നിൽക്കുന്ന ചുവന്ന എണ്ണപ്പാടയും, എല്ലിൽ നിന്ന് തൊട്ടാൽ അടർന്നുമാറാൻ പാകത്തിന് വെന്ത മൃദുവായ ഇറച്ചിക്കഷ്ണങ്ങളും…
ഇതൊക്കെ പോരാഞ്ഞിട്ട്, ചോറിന് ഒരു വശത്ത് നല്ല കടു മാങ്ങ അച്ചാറും, ക്യാബേജ് തോരനും, പിന്നെ കുരുമുളകാൽ അലങ്കരിച്ച ഒരു ഒമ്ബ്ലേറ്റും…..😮💨
“കഴിക്ക് മക്കളേ…” എന്ന് പറഞ്ഞ് മൂന്നുപേരും മത്സരിച്ചാണ് ഞങ്ങളെ ഊട്ടാൻ ശ്രമിച്ചത്…..

നിങ്ങൾ ആരുടെ ഫാനാണ്
ആമി “🤍”
നിധി “❤️”
please put in the comment section