നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 122

 

ഉള്ളിലൊളിപ്പിച്ച കുറ്റബോധവും, അവൾ നൽകുന്ന അളവറ്റ സ്നേഹവും കൂടി എന്റെ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തിയിരുന്നു.

 

​എന്റെ നിയന്ത്രണങ്ങൾ എല്ലാം തകർത്ത് കണ്ണുകൾ നിറഞ്ഞു തുളുമ്പി.

 

​അത് കണ്ടതും അവളുടെ മുഖത്ത് വാത്സല്യം നിറഞ്ഞു.

 

​”അയ്യേ… എന്റെ പൊന്നൂസ് കരയുവാണോ…?”

 

​അവൾ കുനിഞ്ഞ്, എന്റെ കവിളിലൂടെ ഒരു ചാൽ പോലെ ഒഴുകിയിറങ്ങിയ ആ കണ്ണുനീർത്തുള്ളിയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.

 

​ആ കണ്ണുനീരിന്റെ ഉപ്പ് അവൾ സ്വന്തം ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. ആ സ്പർശനത്തിൽ എന്റെ സങ്കടങ്ങളെല്ലാം അലിഞ്ഞുപോകുന്നതുപോലെ…

 

​പിന്നീട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

 

കൊച്ചുകുട്ടികളെപ്പോലെ വിരലുകൾ തമ്മിൽ കോർത്തുപിടിച്ച്, ആ സീറ്റിൽ ചേർന്നിരുന്നു.

​അവൾ എന്തൊക്കെയോ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു… പഴയ സ്കൂൾ വിശേഷങ്ങൾ, യാത്രയിലെ തമാശകൾ… ഞാൻ അതെല്ലാം കേട്ട്, ഇടയ്ക്കിടെ മൂളിക്കൊണ്ട് ആ സാമിപ്യം ആസ്വദിച്ചിരുന്നു….

 

​പെട്ടെന്നാണ് ഞങ്ങളുടെ പിന്നിൽ നിന്നും പരിചിതമായ ആ ശബ്ദം മുഴങ്ങിയത്.

 

​”നിങ്ങളുടെ ഈ കഥാപ്രസംഗം ഇതുവരെ കഴിഞ്ഞില്ലേ…?”

 

​ഞങ്ങൾ രണ്ടുപേരും ഒരേ സമയം തിരിഞ്ഞു നോക്കി….

 

ചാരി നിന്ന് വശ്യമായ ഒരു ചിരിയോടെ ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ് നിധി!

 

​എന്നെയും ആമിയെയും മാറി മാറി നോക്കിയ ശേഷം, ആമിയുടെ നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു:

 

​”നീ ഇങ്ങനെ ഇവനേം കെട്ടിപ്പിടിച്ച് ഇരുന്നോ… അവിടെ ആ രാഹുൽ നിന്റെ ദോശയൊക്കെ തിന്ന് തീർത്തു മോളേ…”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *