അവന്റെ ആ ചോദ്യം കേട്ട് വെയ്റ്റർ ഒന്ന് ചിരിച്ചു.
“കണ്ടിപ്പാ ഇറുക്ക് തമ്പി… നെയി റോസ്റ്റും ഇറുക്ക്.”
ഇതുകേട്ടതും ആമി ഇടപെട്ടു.
“എനിക്ക് നെയ്യ് റോസ്റ്റ് മതി!”
രാഹുൽ വിട്ടില്ല, അവൻ വെയ്റ്ററെ നോക്കി ഓർഡർ ഉറപ്പിച്ചു:
“ശരി അണ്ണാ… ഒരു മസാല ദോശ, രണ്ട് നെയി റോസ്റ്റ്… പിന്നെ അഞ്ച് പൊറോട്ട… അതിക്ക് നല്ല എറച്ചി കുറുമ…”
കൃതികയും സച്ചിനും റോസും പൊറോട്ടയും ചിക്കനും പറഞ്ഞു.
ഞാനും നിധിയും ഒരു ബിരിയാണി വീതവും
“ശരി സാർ… ഒരു പത്ത് നിമിഷം… ഇപ്പൊവേ കൊണ്ടുവന്ത്‌റേൻ.”
ഓർഡർ എടുത്ത ശേഷം വെയ്റ്റർ തലയാട്ടിക്കൊണ്ട് പറഞ്ഞു:
അയാൾ പോയതും രാഹുൽ ഒരു വിജയിയെപ്പോലെ ഞങ്ങളെ നോക്കി കോളർ പൊക്കി….
“എങ്ങനെയുണ്ട് എന്റെ തമിഴ്? നേരത്തെ ആ ടാക്സിക്കാരന് ഭാഷ അറിയാത്തോണ്ടാ… അല്ലാതെ എനിക്കറിയാത്തോണ്ടല്ല…”
അവന്റെ ആ ന്യായീകരണം കേട്ടതും സച്ചിൻ അടിക്കാനായി കൈയോങ്ങി…
വൈകാതെ തന്നെ ചൂടുള്ള ആവി പറക്കുന്ന ഭക്ഷണമെത്തി.
നല്ല വാഴയിലയിൽ വിളമ്പിയ മൊരിഞ്ഞ ദോശയും, ലെയർ ഉള്ള പൊറോട്ടയും, നല്ല കൊഴുത്ത കുറുമയും, പിന്നേ കണ്ടാൽ തിരക്കേടില്ലാത്ത ബിരിയാണിയും…
ആമിയുടെ മുന്നിൽ നെയ്യ് റോസ്റ്റ് വന്നതും അവളുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. അവൾ വേഗം അത് മുറിച്ച് ചട്ണിയിൽ മുക്കി എന്റെ വായിലേക്ക് വെച്ചുതന്നു.
ആമിയുടെ കയ്യിൽ നിന്നും ആ ഒരു പീസ് വി
കഴിക്കുമ്പോഴാണ് പുറത്ത് കാത്തുനിൽക്കുന്ന ഡ്രൈവർ ചേട്ടന്റെ മുഖം ഓർമ്മ വന്നത്.

നിങ്ങൾ ആരുടെ ഫാനാണ്
ആമി “🤍”
നിധി “❤️”
please put in the comment section