നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 121

രുചി ആസ്വദിച്ചിരുന്നാൽ പണി പാളും.

 

“എടാ വേഗം കഴിക്ക്… അയാളവിടെ പുറത്തു പോസ്റ്റ് ആയി നിൽക്കുകയാണ്…വൈകിയാൽ നമ്മളേ ഇവിടേ ഇട്ടിട്ടായാളങ് പോവും…”

 

ഞാൻ എല്ലാവരെയും ഓർമ്മിപ്പിച്ചു. അതോടെ തീറ്റയുടെ വേഗത കൂടി. രാഹുൽ തന്റെ മുന്നിലെ മസാല ദോശയോട് ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചു. പൊറോട്ടയും കുറുമയും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി.

തിരക്കിട്ട് ഭക്ഷണം കഴിച്ച്, കൈ കഴുകി ഞങ്ങൾ കൗണ്ടറിൽ ചെന്ന് ബില്ല് കൊടുത്തു. രാഹുൽ വയറു നിറഞ്ഞ സംതൃപ്തിയോടെ ഒരു ഏമ്പക്കവും വിട്ട്, പുറത്തേക്ക് നടന്നു.

 

ഞങ്ങൾ വേഗം കാറിൽ കയറി. ഡ്രൈവർ ചേട്ടൻ ഞങ്ങളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് എഞ്ചിൻ ഓണാക്കി.

ശേഷം മുന്നിൽ പോകുന്ന കാറിനെ പിന്തുടർന്ന് ഞങ്ങളുടെ ഡ്രൈവർ വണ്ടി വിട്ടു.

 

നഗരത്തിന്റെ തിരക്കുകൾ മാറി, വണ്ടി വലിയൊരു ഇടവഴിയിലേക്ക് തിരിഞ്ഞു.

 

ആ വഴിയിലേക്ക് കടന്നതും അതൊരു വേറിട്ട ലോകമാണെന്ന് എനിക്ക് തോന്നിപോയി…

 

വിജനമായ പ്രദേശമായിരുന്നില്ല അവിടം. മറിച്ച്, പഴയ തമിഴ് ശൈലിയിൽ നിർമ്മിച്ച വീടുകൾ തിങ്ങിനിറഞ്ഞ ഒരു അഗ്രഹാര തെരുവായിരുന്നു അത്.

ഇരുവശത്തും വരിവരിയായി ഒരേ പാറ്റേണിലുള്ള ഓടുമേഞ്ഞ വീടുകൾ. ഓരോ വീടിനും മുന്നിൽ വിശാലമായ തിണ്ണയും, അതിൽ ചാരിവെച്ചിരിക്കുന്ന മരത്തൂണുകളും. പല വീടുകളുടെയും മുന്നിൽ വെളുത്ത അരിപ്പൊടി കൊണ്ട് വരച്ച കോലങ്ങൾ ഇപ്പോഴും പോവാതെ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞു കാണാം.

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *