നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 131

തനി തമിഴ് പാരമ്പര്യം വിളിച്ചോതുന്ന, പഴയ സിനിമകളിലൊക്കെ കണ്ടുപരിചയിച്ച മനോഹരമായ വീടുകൾ.

 

ആ തെരുവിന്റെ ഒരറ്റത്തുള്ള, കുറച്ചു പഴക്കം തോന്നിക്കുന്ന ഒരു വീടിന് മുന്നിലായി കൃതിക സഞ്ചരിച്ച കാർ ഇൻഡിക്കേറ്ററിട്ട് ഒതുക്കി നിർത്തി. കാർ നിർത്തിയതും അവൾ അതിൽ നിന്നും ഇറങ്ങി…

 

ഞങ്ങളുടെ വണ്ടിയും അതിന് തൊട്ടുപിന്നിലായി നിന്നു.

 

എല്ലാവരും കാറിൽ നിന്നും പുറത്തേക്കിറങ്ങി…. ശേഷം ഞങ്ങളെല്ലാവരും ചേർന്ന് ഡിക്കിയിൽ നിന്നും ബാഗുകളെല്ലാം പുറത്തെക്കെടുത്തുവച്ചു.

 

ഇത്രയും നേരം ഞങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തുനിന്നതിനും, സുരക്ഷിതമായി ഇവിടെ എത്തിച്ചതിനും കൂലിക്ക് പുറമേ രണ്ട് ഡ്രൈവർമാർക്കും ഒരു അഞ്ഞൂറ് രൂപ വീതം എക്സ്ട്രാ ടിപ്പായി നൽകി.

 

“താങ്ക്സ് അണ്ണാ… പോയിട്ട് വാ…”

 

സന്തോഷത്തോടെ അത് വാങ്ങി, ഡ്രൈവർമാർ വണ്ടിയെടുത്ത് തിരിച്ചുപോയി.

 

വണ്ടിയുടെ ശബ്ദം അകന്നതോടെ ആ അഗ്രഹാര തെരുവ് വീണ്ടും അതിന്റെ ശാന്തതയിലേക്ക് മടങ്ങി.

 

തെരുവ് വെളിച്ചത്തിൽ ആ സ്ഥലത്തിന്റെ ഭംഗി വീണ്ടും ആസ്വദിക്കുന്നതിനിടയിലായിരുന്നു, നിശബ്ദതയിൽ, തലയുയർത്തി നിൽക്കുന്ന ആ മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം ശരിക്കും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

 

ആ തെരുവിന്റെ ഒരറ്റത്ത്, ഇരുട്ടിനെ വകഞ്ഞുമാറ്റി ആകാശത്തേക്ക് തൊട്ടുരുമ്മി നിൽക്കുന്ന കൂറ്റൻ രാജഗോപുരം. ദ്രാവിഡ വാസ്തുവിദ്യയുടെ വിസ്മയം എന്ന് തന്നെ വിളിക്കാം.

 

ഏഴ് തട്ടുകളായി ഉയർന്നുപോകുന്ന ആ ഗോപുരത്തിൽ നിറയെ കൊത്തുപണികളാണ്. ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളും, ദേവീദേവന്മാരും, അസുരന്മാരും, മൃഗങ്ങളും എല്ലാം ശില്പങ്ങളായി അതിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *