നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 136

 

ഫോൺ വെച്ച ശേഷം ജാള്യതയോടെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

“ചാവി ഇപ്പൊ എത്തും… ഇവിടെ അടുത്ത് തന്നെ ആളുണ്ട്…”

 

ചാവി വരാൻ കുറച്ചു സമയമെടുക്കും എന്ന് മനസ്സിലായതോടെ ഞങ്ങൾ ബാഗുകൾ തിണ്ണയിൽ വെച്ചു. ആ അഗ്രഹാര തെരുവ് വല്ലാത്തൊരു ശാന്തതയിലായിരുന്നു.

 

സമയം കൊല്ലാനായി രാഹുലും സച്ചിനും മുറ്റത്ത് കൂടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. യാത്രയുടെ മരവിപ്പ് മാറാൻ രാഹുൽ വെറുതെ അവിടെക്കിടന്ന് തുള്ളിച്ചാടാനും സ്ട്രെച്ചിങ് ചെയ്യാനും തുടങ്ങി. അവന്റെ കോപ്രായങ്ങൾ കണ്ട് അതൊക്കെ ചെയ്യാൻ എനിക്കും ഒരു പൂതി, പിന്നേ ഒന്നും നോക്കിയില്ല ഞാനും അവരുടെയൊപ്പം കൂടി…

 

“ഇത് ആരുടെ വീടാ കൃതീ? നല്ല വൈബ് ഉണ്ടല്ലോ…”

 

ഇതിനിടയിൽ വീടിന്റെ ഭംഗി നോക്കിനിന്ന റോസ് കൃതികയോടായി ചോദിച്ചു…

 

“ഇത് പപ്പയുടെ ഒരു ഫ്രണ്ട് ഏർപ്പാടാക്കി തന്നതാ…”

 

കൃതിക തിണ്ണയിലെ തൂണിൽ ചാരിനിന്നുകൊണ്ട് പറഞ്ഞു.

 

“ഞാൻ പപ്പയോട് പറഞ്ഞതാ നമുക്ക് ടൗണിൽ ഏതെങ്കിലും ഫ്ലാറ്റ് നോക്കാമെന്ന്. അതാവുമ്പോ സൗകര്യങ്ങൾ കൂടുമല്ലോ എന്ന്. പക്ഷെ പപ്പ സമ്മതിച്ചില്ല. ഇതൊരു നല്ല സ്ഥലമാണെന്നും, ഇവിടുത്തെ ഫുഡും കാഴ്ചകളുമൊക്കെ ശരിക്കും ആസ്വദിക്കണമെങ്കിൽ ഇവിടെത്തന്നെ നിൽക്കണമെന്നും പറഞ്ഞു. പ്രായമായിക്കഴിഞ്ഞാൽ ഇതൊന്നും ആസ്വദിക്കാൻ പറ്റില്ലല്ലോ എന്നൊരു ഡയലോഗും… അതാ ഇങ്ങോട്ട് പോന്നത്.”

 

സംസാരിച്ചിരുന്ന് സമയം പോയി. ഒടുവിൽ കാത്തുനിൽപ്പ് മടുത്ത് ഞങ്ങൾ ആ വീടിന്റെ വിശാലമായ തിണ്ണയിൽ ഇരുന്നു. ഉറക്കം കാരണം ആമിയുടെ കണ്ണുകൾ അടഞ്ഞുതുടങ്ങിയിരുന്നു. അവൾ നിധിയുടെ മടിയിലേക്ക് തല വെച്ച് കിടന്നു. നിധി അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *