നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 136

 

നടുവിൽ ഒരു വലിയ ഹാളും, അതിനോട് ചേർന്ന് തന്നെ മൂന്ന് വലിയ ബെഡ്റൂമുകളും. പഴയ പ്രൗഢിയും പുതിയ സൗകര്യങ്ങളും ചേർന്ന ഒരിടം….

 

കൂടുതൽ ഒന്നും ചിന്തിച്ചു നിൽക്കാതെ ഞങ്ങൾ മുറികളിലേക്ക് തിരിഞ്ഞു.

 

സച്ചിനും രാഹുലും ഒരു മുറിയിലേക്കും, കൃതികയും റോസും മറ്റൊരു മുറിയിലേക്കും പോയി. ഞാനും ആമിയും നിധിയും മൂന്നാമത്തെ മുറിയിലേക്കും കയറി.

 

റൂമിൽ കയറിയപാടെ തോളിലുണ്ടായിരുന്ന ബാഗ് ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു. യാതൊരു ചിട്ടയുമില്ലാതെ ഞാൻ ബെഡിലേക്ക് മലർന്നടിച്ചു വീണു.

 

യാത്രയുടെ ക്ഷീണം കാരണം ആമിയും ഒട്ടും വൈകാതെ എന്റെ അടുത്തേക്ക് വന്ന്, എന്നെ വട്ടം കെട്ടിപ്പിടിച്ച് കിടന്നു. നിധി ഇതെല്ലാം കണ്ട്, ഒരു നെടുവീർപ്പോടെ വാതിൽ അടച്ച് കുറ്റിയിട്ടു.

 

വാതിൽ അടച്ചതും, ഞാനും ആമിയും വലിച്ചെറിഞ്ഞ ബാഗുകൾ നിധി പെറുക്കിയെടുത്ത് ഒരു സൈഡിലേക്ക് നീക്കി വച്ചു.

 

ശേഷം അവൾ അവളുടെ ബാഗ് തുറന്ന് ഒരു ജോഡി ഡ്രെസ്സും, ബാത്ത് ടവലും, സോപ്പുമെല്ലാം പുറത്തെടുത്തു.

 

ഇവളിതെന്ത് തേങ്ങയ ഈ ചെയ്യാൻ പോവുന്നേ എന്ന മട്ടിൽ ഞാൻ അവളെത്തന്നെ നോക്കി കിടന്നു.

 

ഇത് കണ്ടതും നിധിക്ക് ദേഷ്യം വന്നു.

 

“എടാ എണീറ്റേ… പോയി കുളിച്ചേ… മനുഷ്യൻ വിയർത്തു നാറി ഇരിക്കുവാ… പോയി കുളിച്ച് ഫ്രഷ് ആയിട്ട് കിടക്കാം…”

 

അവൾ പറഞ്ഞത് കേട്ടതും, ഞാൻ കണ്ണുകൾ ഇറുക്കിയടച്ച്, ഒന്നും കേൾക്കാത്ത പോലെ ആമിയെ ഒന്നുകൂടി ചേർത്തുപിടിച്ച് കിടന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *