നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 122

 

പെട്ടെന്നാണ് നിധി കുനിഞ്ഞത്. ശേഷം ആമിയുടെ വിടർന്നു കിടക്കുന്ന ഉരുണ്ട ചന്തിയിൽ നോക്കി അവൾ കൈവീശി ഒരൊറ്റയടി

 

ആ മുറിയിൽ അതൊരു വലിയ ശബ്ദമായി മുഴങ്ങി.

 

“ആാഹ്… എടി ചെറ്റേ…!!”

 

അടി കിട്ടിയ വേദനയിൽ ആമി നിലവിളിച്ചുകൊണ്ട്, എന്നെ തള്ളിമാറ്റി ബെഡിൽനിന്നും ചാടിയെഴുന്നേറ്റു. അവൾ കൈകൊണ്ട് ചന്തിയിൽ തടവിക്കൊണ്ട് നിധിയെ കൂർപ്പിച്ചു നോക്കി.

 

നിധിയാണെങ്കിൽ ചിരിയടക്കാൻ ശ്രമിക്കുന്ന ഗൗരവത്തിൽ ഇടുപ്പിൽ കൈകുത്തി അങ്ങനെ നിന്നു….

 

“മതി റൊമാൻസ് കളിച്ചത്… എഴുന്നേറ്റ് പോയി കുളിക്കാൻ നോക്ക് പെണ്ണേ… സമയം ഒത്തിരിയായി…”

 

നിധിയുടെ കളിയാക്കൽ കേട്ടിട്ടും ആമി അവളെ തന്നേ നോക്കിനിൽക്കുകയാണ്. ഒരടി കൊടുക്കണമെന്നൊക്കെയുണ്ടെങ്കിലും കൊടുത്താൽ ഒരു മയവുമില്ലാതെ തിരിച്ചുക്കിട്ടും എന്ന കാരണത്താൽ അടങ്ങിനിൽക്കുകയാണ് പെണ്ണ്…

 

നിധി വീണ്ടും കണ്ണൊന്നു കൂർപ്പിച്ചതും, ആമിക്ക് കാര്യം മനസ്സിലായി. ഇനിയും നിന്നാൽ പണി പാളുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ദേഷ്യത്തിൽ നിലത്തൊന്നു ചവിട്ടി, ദേഹം കുലുക്കി ഒരു കുട്ടിയെപ്പോലെ ബാത്‌റൂമിലേക്ക് നടന്നു.

 

ഒരു വലിയ ശബ്ദത്തോടെ അവൾ ബാത്‌റൂമിന്റെ വാതിൽ വലിച്ചടച്ചു.

 

അവൾ പോയെന്ന് ഉറപ്പായതും നിധി എന്റെ അടുത്തേക്ക് വന്നു.

 

“അവളൊരു അരമണിക്കൂർ എടുക്കും… അത് കഴിയുമ്പോഴേക്കും മര്യാദക്കങ് പോയി കുളിച്ചോണം… കേട്ടല്ലോ…”

 

ബെഡിലിരുന്ന എന്നെ നോക്കി അവൾ ഒരു താക്കീത് പോലെ പറഞ്ഞു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *