”സാമി… പൂ വേണമാ…?”
”വേണ്ടണ്ണാ…”
ഞാൻ ചിരിച്ചുകൊണ്ട് കൈമലർത്തി.
ശേഷം വെറുതെ അവിടെയുള്ള കടകളിലേക്കൊക്കെ ഒന്ന് നോക്കി. ചൂടുള്ള കാപ്പി മണം വരുന്നുണ്ട്.ഒപ്പം ആളുകളുടെ കൊച്ചുവർത്തമാനങ്ങളും…
അവിടം മൊത്തം ഒന്ന് കണ്ട് ആസ്വദിച്ച ശേഷം ഞാൻ തിരികെ നടക്കാൻ തുടങ്ങി.
തിരിഞ്ഞു രണ്ട് ചുവട് വെച്ചതേയുള്ളൂ, പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.
”മോനേ…..?”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, കാവി വസ്ത്രം ധരിച്ച, മുഖത്ത് നിറയെ ഭസ്മം പൂശിയ ഒരു വൃദ്ധയെയാണ്. പ്രായം തോന്നിക്കുമെങ്കിലും അവരേ കാണാൻ ഒരു പ്രത്യേക അഴകായിരുന്നു…..
അവരുടെ കഴുത്തിൽ കിടന്നിരുന്ന രുദ്രാക്ഷ മാല പൊട്ടിപ്പോയിരുന്നു..
നിലത്ത് ചിതറി വീണ രുദ്രാക്ഷ മുത്തുകൾ, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർ ഓരോന്നായി പെറുക്കിയെടുക്കാൻ ശ്രമിക്കുകയാണ്.
ഒരുപക്ഷേ എന്നെ വിളിച്ചത് സഹായത്തിന് വേണ്ടിയാവാം എന്ന് കരുതി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..
“ഞാൻ സഹായിക്കാം…..”
ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
മണ്ണിൽ ചിതറിക്കിടന്നിരുന്ന ഓരോ രുദ്രാക്ഷ മുത്തുകളും ഞാൻ ശ്രദ്ധാപൂർവ്വം പെറുക്കിയെടുത്തു. എല്ലാം പെറുക്കി, എന്റെ കൈവെള്ളയിൽ വെച്ച് ഞാൻ അവർക്ക് നേരെ നീട്ടി.
“ഇതാ…”
വിറയ്ക്കുന്ന കൈകൾ നീട്ടി അവരത് എന്റെ കയ്യിൽ നിന്നും വാങ്ങി.
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം, ഞാൻ തിരികെ നടക്കാനായി എഴുന്നേറ്റു.

നിങ്ങൾ ആരുടെ ഫാനാണ്
ആമി “🤍”
നിധി “❤️”
please put in the comment section