നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 130

 

സച്ചിനും രാഹുലും അപ്പുറത്തെ സീറ്റിലിരുന്ന് ഫോണിൽ എന്തോ കണ്ട് ചിരിക്കുന്നുണ്ട്.

 

റോസും കൃതികയും ജനലിലൂടെ മഴവില്ല് തെളിയുന്നുണ്ടോ എന്ന് നോക്കി എന്തൊക്കെയോ കുശലം പറയുന്നു.

 

പക്ഷേ അതൊന്നും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയില്ല.

 

*************

 

“ചായേ… ചായേ… കാപ്പി… കാപ്പിയേ…”

 

ദൂരെയെവിടെയോ കേൾക്കുന്ന ആ വിളി കടുപ്പമേറിയ ഏതോ സ്വപ്നത്തിൽ നിന്നെന്നപോലെ എന്നെ ഉണർത്തി.

 

കണ്ണുകൾ തുറക്കാൻ ഒരു മടി. ട്രെയിൻ ഒരു സ്റ്റേഷനിൽ വന്നു നിന്നിട്ടുണ്ട്. പുറത്ത് അനൗൺസ്‌മെന്റുകൾ മുഴങ്ങുന്നു.

 

ട്രെയിനിന്റെ ചക്രങ്ങൾ പാളത്തിൽ ഉരസി പോകുന്ന ആ പ്രത്യേക ശബ്ദം ഇപ്പോഴില്ല.

 

പകരം ഒരു സ്റ്റേഷന്റെ തിരക്കും ബഹളവും.

 

പതുക്കെ കണ്ണുകൾ തിരുമ്മി ഞാൻ എഴുന്നേറ്റു. അപ്പോഴും നിധിയുടെ കൈകൾ എന്റെ തലയിൽ തന്നെ ഉണ്ടായിരുന്നു.

 

ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ ചുറ്റും നോക്കി. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഏതോ ഒരു വലിയ സ്റ്റേഷനാണ്.

 

വൈകുന്നേരങ്ങളിലേ ആ ഇളം ചുവപ്പ് വെളിച്ചം കമ്പാർട്ട്‌മെന്റിനുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.

 

മഴ പെയ്തതിന്റെ ലക്ഷങ്ങൾ കാണുന്നില്ലെങ്കിലും പുറത്തേ അന്തരീക്ഷത്തിന് നല്ല തണുപ്പാണ്.

 

സ്റ്റേഷനിലെ സിമന്റ് ബെഞ്ചുകളിൽ ഇരിക്കുന്ന ആളുകളും, ലഗേജുകളുമായി ഓടുന്ന പോർട്ടർമാരും… കാഴ്ചകൾക്ക് ഒരു പ്രത്യേക താളമുണ്ട്.

 

ഞങ്ങളുടെ കംപ്പാർട്ട്മെന്റിൽ ഞങ്ങൾ എഴുപേരെ കൂടാതെ ഇപ്പോൾ അഞ്ചാറ് യാത്രക്കാർ കൂടിയുണ്ട്. അവർ ഓരോരുത്തരും തങ്ങളുടെ ഫോണുകളിലോ പുസ്തകങ്ങളിലോ മുഴുകിയിരിക്കുകയാണ്.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *