നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ] 1368

അവന്റെ ചോദ്യത്തിൽ വലിയൊരു നിസ്സഹായത ഉണ്ടായിരുന്നു.

 

ആരും ഒന്നും മിണ്ടിയില്ല. എല്ലാവർക്കും മടുത്തു കാണണം. ഇനിയും ഇവിടെ നിന്നാൽ ജീവൻ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി എല്ലാവരുടെയും മുഖത്തുണ്ട്.

 

ഇപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ, ഭയം അവരെ കീഴ്പ്പെടുത്തും. ഞങ്ങൾ വന്ന കാര്യം

നടക്കാതെ പോകും.

 

“അയാളെ കണ്ടിട്ട് പോവാം….”

 

സർവ്വശക്തിയും സംഭരിച്ച് ഞാൻ പറഞ്ഞു.

 

“ആ പ്രൊഫസറെ കണ്ടിട്ട്… എന്നിട്ട് മതി തിരിച്ചു പോവുന്നത്…”

 

പക്ഷേ അതിനും മറുപടികളൊന്നും വന്നില്ല. എന്റെ തീരുമാനത്തോട് യോജിക്കാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല.

ഇനി പറഞ്ഞിട്ട് കാര്യമില്ല, പ്രവർത്തിക്കണം എന്നെനിക്ക് തോന്നി.

 

ഞാൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കൈകൾ കുത്തി പൊങ്ങാൻ നോക്കിയതും…

 

“ആഹ്…”

 

എന്റെ കാലുകൾക്ക് ജീവനില്ലാത്തത് പോലെ തോന്നി. നിലത്ത് കുത്താൻ കാലുണ്ടോ എന്ന് വരെ എനിക്ക് സംശയമായി. ശരീരമാകെ തളർന്നു പോയിരിക്കുന്നു. എല്ലുകൾ ആരോ ഊരിയെടുത്തതുപോലത്തെ ഒരു അവസ്ഥ.

എന്റെ ശരീരം വേച്ചു പോയി, ഞാൻ വീഴാൻ തുടങ്ങി.

 

കാലുകൾക്ക് ബലമില്ലാതെ ഞാൻ തളർന്നു വീഴാൻ തുടങ്ങിയതും, ആമി പെട്ടെന്ന് എന്നെ താങ്ങി ബെഡിലേക്ക് തന്നെ ഇരുത്തി.

 

“അനങ്ങല്ലേ… റസ്റ്റ് എടുക്ക്…” അവൾ പറഞ്ഞു.

 

“നമ്മൾ ആ പ്രൊഫസറെ കണ്ടിട്ടേ ഇവിടുന്ന് പോവുന്നുള്ളൂ…”

 

ഇടപെട്ടത് നിധിയായിരുന്നു ഒരു പക്ഷേ എന്റെ മുഖഭാവം കണ്ടതുക്കൊണ്ടാവണം….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

58 Comments

Add a Comment
  1. കാവൽക്കാരൻ പോയ വഴിയിൽ പിന്നെ പുല്ലുപോലും കിളിർത്തിട്ടില്ല. അതുമാതിരി പോക്കായിരുന്നു. ഇപ്പോഴും ഉണ്ടോഎന്തോ?

  2. ബാക്കിക്കായി കാത്തിരിക്കണോ…
    പറഞ്ഞാൽ കൊള്ളാമായിരുന്നു….
    ഇതിന്റെ ബാക്കി താങ്കൾ എഴുതുന്നുണ്ടോ എന്ന് അറിഞ്ഞിട്ട് വേണം മറ്റേത് വായിക്കാൻ തുടങ്ങാൻ… ഇതിന്റെ ബാക്കി ഇല്ലെങ്കിൽ മറ്റേതും ഇതുപോലെ പകുതി വഴിക്ക് ഇട്ടിട്ട് പോകുമല്ലോ അപ്പൊ പിന്നെ വെറുതെ എന്തിനാ വായിക്കാൻ പോകുന്നത്….

  3. ശിക്കാരി ശംഭു 🥰

    Super bro
    എല്ലാ ഭാഗവും പോലെ ഇതും സൂപ്പർ

  4. ബാക്കി ഉണ്ടാകില്ല എന്നാണ് ന്യൂസ്

  5. bro oru reply tharumo, kathirikkunnu bro

  6. എവിടെ ബ്രോ

  7. Bro bakki pratheekshikkamo

  8. byddy next part

  9. നന്ദുസ്

    അതാരാണപ്പാ ഞങ്ങടെ ആമിയെക്കാളും, നിധിയേക്കാളും സുന്ദരിയായ ഒരു പെണ്ണ് …
    ന്താണ് ദേവയെ പരീക്ഷിക്കുവാണോ ങ്ങള്…

    കൺഫ്യൂഷൻ ആണല്ലോ മൊത്തത്തിൽ….

    സൂപ്പർ…

  10. broo pls nirthle there are people like me who come to thsi site just to Read this story. this is even my first tym figuring out how to comment on this site

  11. machaaane….. ബാക്കി എഴുത്ത് ബ്രോ……

  12. വളരെ നല്ല കഥയാണ് 😍
    ഫാന്റസിയും റൊമാൻസും ചേർത്തു നല്ലയൊരു കിണ്ണം കാച്ചിയ കഥ

    പിന്നെ ബ്രൊ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ കൃതികയും റോസും അവനെ മറന്നോ?
    കഥയുടെ തുടക്കത്തിൽ കൃതികക്ക് അവനോടുള്ള ബോണ്ട്‌ എഴുതി കാണിച്ചത് കണ്ടപ്പൊ അവൾക്ക് അവൻ അത്രയും ഇമ്പോർട്ടന്റ് ആണെന്നാണ് കരുതിയെ
    എന്നാൽ ഈ നാട്ടിൽ എത്തിയതിനു ശേഷം കൃതിക അവനുമായി just ഒരു ഹായ് ബായ് ബന്ധമുള്ള ആളെപ്പോലെയാണ് പെരുമാറുന്നത്
    അവൾ ഫുൾ ടൈം റോസിന്റെ കൂടെയായി
    റോസുമായിട്ട് കൂടുതൽ സംസാരിക്കുന്നു
    ദേവൻ എന്ന ഒരാൾക്ക് വേണ്ടിയാണു താൻ ടിസി വാങ്ങി ഈ നാട്ടിലേക്ക് വന്നത് എന്നുപോലും അവൾ മറന്ന മട്ടാണ്.

    അതുപോലെ തന്നെ റോസിന്റെ കാര്യവും
    അന്ന് രാത്രി റോസിന്റെ വീട്ടിലേക്ക് പോകുവാണ് എന്ന് പറഞ്ഞു അവൻ ഇറങ്ങിയത് വരേയ്ക്കു മാത്രമേ അവനു റോസുമായിട്ടുള്ള മൊമെന്റ് ഉണ്ടായിട്ടുള്ളൂ

    അന്ന് റോസിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ കാര്യം ഓർക്കാതെ നിധിയുടെ പിന്നാലെ അവൻ പോയതിനു ശേഷം റോസുമായിട്ട് കാര്യമായി ഒരു അടുപ്പവും അവനിൽ നിന്ന് കണ്ടില്ല

    നിധിക്കും ആമിക്കും അവന്റെ കൂടെ പ്രാധാന്യം കൊടുക്കാൻ വേണ്ടി കൃതികയേയും റോസിനെയും സൈഡ് ആക്കിയത് പോലെ ഫീൽ ചെയ്യുന്നുണ്ട്

    ദേവനും കൃതികയും എങ്ങനെയാണു എന്ന് കൃതിക ആ നാട്ടിലേക്ക് വരുന്നതിനു മുന്നേ ബ്രൊ ഓരോ സ്ഥലങ്ങളിൽ പറഞ്ഞു തന്നിട്ടുണ്ട്

    അങ്ങനെയുള്ള കൃതികയും ദേവനും ഇവിടെ വെച്ച് നേരിട്ട് കണ്ടതിനു ശേഷം ജസ്റ്റ്‌ ഒരു ഫ്രണ്ട് എന്ന നിലക്ക് പെരുമാറുന്നത് കാണുമ്പൊ കഥാപാത്രത്തിന്റെ കണ്ടിന്യൂവിറ്റി അവിടെ ചെറുതായി പോകുന്നുണ്ട്

    ബ്രൊ കഥ വളരെ നല്ല രീതിയിൽ തന്നെയാണ് പറഞ്ഞു പോകുന്നത്
    പക്ഷെ അത് പറയുന്നതിന്റെ കൂടെ ബ്രൊ കഥാപാത്രങ്ങളെക്കുറിച്ച് മുൻപ് കഥയിൽ പറഞ്ഞു വെച്ചതിനു വിപരീതമായി അവരെക്കൊണ്ട് പെരുമാറിക്കാതെ നോക്കണേ

    എനിക്ക് അത്രക്കും ഇഷ്ടപ്പെട്ട കഥയാണിത്
    അതുകൊണ്ടാണ് ഞാൻ ഇത്രേം ഡീറ്റൈൽ ആയിട്ട് ഈയൊരു കാര്യം ചൂണ്ടികാണിച്ചത്. കഥയുടെ സ്റ്റോറിലൈനിന് ചിലപ്പൊ കൃതികയും റോസും ദേവന്റെ കൂടെയുള്ള കോമ്പോക്ക് പ്രാധാന്യം ഇല്ലായിരിക്കാം
    പക്ഷെ കഥ തുടക്കം മുതൽ വായിച്ചു വന്ന ഒരാൾ എന്ന രീതിയിൽ തുടക്കത്തിൽ അവരുടെ ഒരു കോമ്പോ കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു

    പക്ഷെ ഇപ്പൊ തങ്ങൾ തമ്മിൽ അങ്ങനെ യാതൊന്നും ഇല്ല എന്ന വിധത്തിൽ അവർ പെരുമാറുന്നത് കാണുമ്പൊ എന്തോപോലെ

    അടുത്ത പാർട്ടിനു കാത്തിരിക്കുന്നു ബ്രൊ 🖤

  13. മടുക്കാനോ,നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ

  14. waiting for the next part broii… നിര്‍ത്താതെ എഴുതുക അത് കാത്തിരിക്കുന്ന ഒത്തിരി പേര്‍ ഇവിടെ ഉണ്ട് ❤️❤️❤️

  15. ക്ലൈമാക്സ് അടുക്കുന്തോറും കൂടുതൽ സങ്കീർണ്ണവും ത്രില്ലിംഗും ആകുന്നുണ്ട് കഥ…

    waiting for next part 🔥🔥🔥

  16. ആദ്യത്തെ കുറച്ചു ഭാഗം വായിച്ചപ്പോൾ ബ്രൊ എന്ന് വിളിച്ച നാക്കു കൊണ്ട് തെറി വിളിക്കേണ്ടി വരുമോ എന്നോർത്ത് പോയി
    കാരണം കഴിഞ്ഞ പാർടിൽ പറഞ്ഞപോലെ കൂടെയുള്ള രണ്ടുപേരിൽ ഒരാളെ കാണു എന്ന് പറഞ്ഞിരുന്നില്ലേ
    ആമിക്കു വയ്യാതെ വന്നപ്പോൾ ഒന്നും പേടിച്ചു പിന്നെ റൂമിൽ വന്നു കിടക്കുമ്പോൾ അവരും കൂടെ ഉണ്ട് ബട്ട്‌ റൂമിലെ ലൈറ്റ് ഇട്ട് നോക്കുമ്പോൾ രണ്ടുപേരുടെ തല ഉടലിൽ നിന്നും വേർപെട്ട് കിടക്കുന്നു എന്ന് ഞെട്ടൽ റ്റൂ അവിടെ കിട്ടി
    എന്നാലും കൗതുകം ലേശം കൂടുതൽ ആയത് കൊണ്ട് ചോദിക്കുവാ ഇത്രയും യങ് ആയ ആ അമ്മ ആരാ അവൾ ഒരു മസാലദോശ ആണോ, പ്രൊഫസർ നെ തേടി വന്നപ്പോൾ കണ്ഠ ആൾ ആരാ, ആ പാട്ട് പടിയവളെ നിധി വറുത്തു കോരുമോ
    ഉത്തരം പറഞ്ഞെ തീരു മിസ്റ്റർ കാവൽക്കരൻ
    സ്നേഹം

  17. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ് 😘

  18. ളാഹെൽ വക്കച്ചൻ

    തുടരുക 😊🙏.. അത്രയ്ക്ക് ആകാംഷ ഉണ്ട് ബ്രോ.. തികച്ചും വ്യത്യസ്തമായ രചന ❤️👌👌👌

Leave a Reply

Your email address will not be published. Required fields are marked *