നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ] 152

 

ഇത്രയും നേരം പുതപ്പിനുള്ളിൽ ആയിരുന്നതുകൊണ്ട് ഞാനത് ശ്രദ്ധിച്ചിരുന്നില്ല. എന്റെ ശരീരത്തിൽ… ഒരു തുണ്ട് തുണി പോലുമില്ല! ഞാൻ പൂർണ്ണ നഗ്നനായിരുന്നു. ആ യാഥാർഥ്യം പൂർണ്ണമായും ഉൾക്കൊണ്ടപ്പോൾ വലിയൊരു ഞെട്ടലും അതിനു കൂട്ടായൊരു നാണവും എന്റെയുള്ളിൽ ഉദിച്ചു വന്നു…

 

 

ആ അന്ധകാരത്തിൽ, എന്റെ നഗ്നതയെക്കുറിച്ചുള്ള ചിന്തകൾക്കപ്പുറം അവളെ തൊട്ടുവിളിക്കാനുള്ള വെമ്പലായിരുന്നു എന്റെ ഉള്ളിൽ. ശരീരത്തിൽ തിളച്ചുമറിയുന്ന ആ പുതിയ ഊർജ്ജം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഞാൻ ആ കിടക്കയിലൂടെ പതുക്കെ മുട്ടിലിഴഞ്ഞ് അവളുടെ അടുത്തേക്ക് നീങ്ങി.

 

ഇരുട്ടിൽ എന്റെ ചൂടുള്ള ശ്വാസം അവളുടെ മുഖത്ത് തട്ടുന്നത്ര അടുത്തേക്ക് ഞാൻ ചെന്നു.

ഞാൻ അവളുടെ തോളിൽ പതുക്കെ കൈവെച്ചു. “നിധീ…”

 

പക്ഷേ ആ ഗാഢനിദ്രയിൽ നിന്നവൾ ഉണർന്നില്ല. പാവം, എന്നെക്കുറിച്ചുള്ള ആധിയിൽ തളർന്നുറങ്ങിയതാവണം. എന്റെ ഉള്ളിലെ ആവേശം അടക്കാനാവാതെ ഞാൻ കുറച്ചുകൂടി ശക്തിയിൽ അവളുടെ തോളിൽ പിടിച്ചു കുലുക്കി.

 

“നിധീ… എഴുന്നേൽക്ക്…”

 

ആ കുലുക്കത്തിൽ അവൾ ഞെട്ടിപ്പടർന്നെഴുന്നേറ്റു.

 

“ആരാ… എന്താ…”

 

എന്ന് പേടിയോടെ പുലമ്പിക്കൊണ്ട് അവൾ ഇരുട്ടിലേക്ക് കണ്ണ് നട്ടു. പെട്ടെന്ന്, ജനലിലൂടെ വന്ന നിലാവിന്റെ നേർത്ത വെളിച്ചത്തിൽ അവൾ എന്റെ മുഖം വ്യക്തമായി കണ്ടു. ജീവൻ തിരിച്ചുകിട്ടിയവളെപ്പോലെ അവളുടെ കണ്ണുകൾ വിടർന്നു.

 

“ദേവാ…”

 

ഒരൊറ്റ വിതുമ്പലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു. എന്റെ വസ്ത്രമില്ലാത്ത, ചുട്ടുപൊള്ളുന്ന ശരീരത്തെക്കുറിച്ചൊന്നും അവൾ ആ നിമിഷം ചിന്തിക്കുന്നുണ്ടായിരുന്നില്ല. അവളുടെ ഇരുകൈകളും എന്റെ കഴുത്തിലൂടെ വരിഞ്ഞുമുറുക്കി. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിൽ നിന്നുണ്ടായ ആശ്വാസം മുഴുവൻ ആ ആലിംഗനത്തിലുണ്ടായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

16 Comments

Add a Comment
  1. അതിഗംഭീരം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും… അതിനേക്കാൾ ഏറെ… 💙💙

    ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, നിധിയുടെ കാവൽക്കാരൻ എഴുതിയതിനു ശേഷം ലവ് ബൈറ്റ്‌ തുടങ്ങിയാൽ പോരെ… അത്രയ്ക്കും
    adict ആയിപോയി.. അതുകൊണ്ട് പറഞ്ഞതാണ് ട്ടോ… 💙💙💙

    സ്നേഹം മാത്രം ❤️❤️❤️

  2. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചവും ആവേശം പടർത്തുന്നതും ആണ് ഈ കഥയുടെ ചുഴിയിലേക്ക് വായനക്കാരെ വലിച്ചതാഴ്ത്തി ചില സമയങ്ങളിൽ ശ്വാസം മുട്ടിച്ചും ചില സമയങ്ങളിൽ വാരിപ്പുണർതം തൊട്ടുതഴുകിയും രോമാഞ്ച പുളകിതരാക്കുന്നു സെക്സ് പോലും ഒരു കാവ്യം പോലെ പറഞ്ഞു പോകുന്ന കഥാ രചന ആശംസകൾ പ്രിയപ്പെട്ട എഴുത്തുകാര
    സസ്നേഹംthe Tiger

  3. ശരിക്കും ആരാണ് ഈ മാനസ???

    കിടു കിടു കിടുവേ 🔥🔥🔥

  4. അടിപൊളി 🤎
    വീണ്ടും എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം..

  5. page kooduthal venam
    🫂🫂❤️‍🩹❤️‍🩹❤️‍🩹

  6. കുഞ്ഞുണ്ണി

    ഇ പാർട്ടും അടിപൊളി ബ്രോ ❤️❤️❤️❤️

  7. അമ്പട മോനെ പോരട്ടെ അങ്ങോട്ട്….! ഓരോ പാർട്ടിലും നീ ചുമ്മാ മനുഷ്യനെ തീ തീറ്റിക്കുകയാണല്ലോ.. ഇനി അടുത്ത part വരുന്നത് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോഴാ പ്രശ്നം…. ❣️❣️❣️

  8. nice 👍👍👍❤️❤️❤️❤️❤️❤️

  9. അപരിചിതൻ

    തുടക്കം വായിച്ചതേ ഒള്ളു ഇപ്പൊ തോന്നിയെ ഒരു സംശയം ആണു അന്ന് ആ ഗുഹയിൽ വച്ച് കെട്ട സ്ത്രീ ശബ്ദം ഇവളുടേത് ആയിരിക്കുമോ ഇനി… ദേവാ നീ എന്നേ തേടി വാ എന്നോള്ളെ…

  10. സൂപ്പർ, മനോഹരമായിരിക്കുന്നു. തുടരുക

  11. arann ee manasaa
    enta ponno vannavanum ponavanum ellam thee items ahnloo machambee
    manasa katha parayanathe kelcan waiting
    😍

  12. big fan bro …pls continue

  13. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്നോ ആകാംഷയിൽ കൊണ്ട് നിർത്തിയല്ലോ😭😭😭 ഇനി അടുത്ത ഭാഗം എന്താണ് എന്ന് അറിയാതെ ഒരു മനസമാധാനം ഇല്ല… അത്രേം addict ആക്കി കളഞ്ഞു ഈ ഭാഗം.. ഇങ്ങനെ ഒരോ വിവരണത്തിൽ മനസ്സിൽ ഒരു രൂപം വന്നു പതിയുന്നുണ്ട്.. ശെരിക്കും കാണുന്നത് പോലെ…. ഇനി ഇനി ബാക്കി അറിയാതെ ഒരു രക്ഷയും ഇല്ല… പിന്നെ അടുത്ത ഭാഗം എന്തായാലും സമയം എടുക്കും എന്ന് അറിയാം… എന്തായാലും പെട്ടന്ന് തരാൻ ശ്രേമിക്കണേ… ഈ ഭാഗം ഒരു രക്ഷയും ഇല്ലായിരുന്നു… നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കഥകൾ ഒക്കെ…കഴിഞ്ഞ കഥ ഇല്ലേ ജാതകം ചേരുമ്പോൾ അതിൽ ക്ലൈമാക്സ്‌ ആവുമ്പോൾ ഇത് പോലെ നാഗരൂപം ഒള്ള വീടിനെ പറ്റി ഒക്കെ പറയുന്നുണ്ട്… അത് ഇതൊക്കെ ആയി connect ചെയ്താ അടിപൊളി ആവും… ഇത് എന്റെ മാത്രം അഭിപ്രായം ആണ്… എന്തായാലും കഥ ഒരു രക്ഷയില്ല….

Leave a Reply

Your email address will not be published. Required fields are marked *