നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ] 61

 

എന്റെ കാലുകൾ എന്നെ നയിച്ചത് ആ അമ്മ എന്ന് വിളിക്കുന്ന സ്ത്രീയുടെ മുറിയിലേക്കാണ്. ആ താടകയുടെ അടുത്തേക്ക്…

 

അവളുടെ ആ ഒറ്റ സ്പർശനം കൊണ്ട് എന്നെ വായുവിൽ തെറിപ്പിച്ചവളാണ്. അവളുടെ ശക്തിക്ക് മുന്നിൽ, വെറുമൊരു മനുഷ്യനായ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പാണ്. എങ്കിലും… എന്റെ ശരീരത്തെ വിട്ടുമാറിയ ക്ഷീണവും, ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഈ അമിതമായ ആത്മവിശ്വാസവും എന്നെ അങ്ങോട്ട് തന്നെ വലിക്കുകയായിരുന്നു.

 

എന്ത് വന്നാലും നേരിടാം എന്നൊരു ധൈര്യം.

ഞാൻ ശബ്ദമുണ്ടാക്കാതെ മുറിയുടെ വാതിൽ തുറന്ന്, വിജനമായ ആ ഇടനാഴിയിലൂടെ ആ വലിയ ഗോവണിപ്പടി ലക്ഷ്യമാക്കി നടന്നു. പല പല ശബ്ദങ്ങളാൽ മുഴുകിയിരുന്ന വീട് മുകളിലത്തെ നിലയെത്തിയപ്പോഴേക്കും നിശബ്ധമായി…

 

എന്തിനും തയ്യാറായാണ് ഞാൻ ആ വാതിലിന് മുന്നിലെത്തിയത്. എന്റെ ശരീരത്തിൽ പുതുതായി കിട്ടിയ ഊർജ്ജം എന്നെ അതിന് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

ഞാൻ ഒട്ടും മടിക്കാതെ ആ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

പക്ഷേ… മുന്നിൽ കണ്ട കാഴ്ച…

 

അവിടെ, ആ വലിയ പലകയിൽ അവൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ കണ്ട ആ പട്ടുസാരിയല്ല വേഷം. ശരീരത്തോട് ഒട്ടിനിൽക്കുന്ന, കറുത്ത നിറത്തിലുള്ള യോഗ വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. ആ വേഷത്തിൽ അവളുടെ ഉടലിന്റെ വടിവുകൾ കൂടുതൽ വ്യക്തമായിരുന്നു.

അവൾ വില്ലുപോലെ ശരീരം വളച്ച്, സങ്കീർണ്ണമായ ഏതോ ഒരു യോഗാസനം ചെയ്യുകയാണ്. ആ വലിയ മുറിയിലെ ജനലിലൂടെ വരുന്ന ഇളം വെയിലിൽ അവൾ കുളിച്ചു നിൽക്കുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    ith oru thavana post cheytha part aan .entho technical issue aanenn thonnunnu….

Leave a Reply

Your email address will not be published. Required fields are marked *