അവൾ എഴുന്നേറ്റ് എന്റെ തൊട്ടുമുന്നിൽ നിന്നപ്പോൾ, അവളുടെ ഉയരം എന്റെ മൂക്കിനൊപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ നിമിഷം അവൾക്ക് എന്നേക്കാൾ വലിപ്പമുള്ളതുപോലെ തോന്നി.
അവളുടെ ശരീരത്തിൽ നിന്നും വമിച്ചിരുന്ന ആ ചൂട്… അത് എന്നെ തൊട്ടുരുമ്മി നിന്നു. വിയർപ്പും മുല്ലപ്പൂവും ചേർന്ന ആ വശ്യഗന്ധം എന്റെ ശ്വാസകോശത്തിൽ നിറഞ്ഞു.
ഞാൻ അനങ്ങാൻ കഴിയാതെ ശിലപോലെ നിൽക്കുകയായിരുന്നു.
പെട്ടെന്ന്, ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്റെ നേരെ ഒന്ന് ഉയർന്നു. കാൽവിരലുകളിൽ ഊന്നി, അവളുടെ മുഖം എന്റെ മുഖത്തോട് അടുത്തു.
ഞാൻ ശ്വാസം അടക്കിപ്പിടിച്ചു.
അവളുടെ മൃദുവായ, ചെറിയ വിയർപ്പിന്റെ ഉപ്പുരസമുള്ള ആ ചുവന്ന ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു.
ഒരു നിമിഷം… വെറുമൊരു നിമിഷം മാത്രം.
പക്ഷേ ആ സ്പർശനം… ആയിരം പൂക്കൾ ഒന്നിച്ച് വിരിയുന്നതുപോലത്തെ ഒരു അനുഭൂതിയായിരുന്നു അത്. കവിളിൽ നിന്നും ആ ചൂട് എന്റെ സിരകളിലേക്ക് പടർന്നു.
അവൾ സാവധാനം മുഖം പിൻവലിച്ചു. വിടർന്ന കണ്ണുകളോടെ, ചിരിച്ചുകൊണ്ട് അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു:
“മ്മ്… പൊയ്ക്കോ…”
ആ വാക്കുകളിൽ ഞാൻ പൂർണ്ണമായും തോറ്റുപോയി. മറുത്തൊന്നും പറയാനാവാതെ, ഒരു അത്ഭുത ലോകത്തുനിന്നും ഇറങ്ങിപ്പോരുന്നവനെപ്പോലെ ഞാൻ തിരിഞ്ഞു നടന്നു.
ഇപ്പോ എന്താ സംഭവിച്ചേ… ഞാൻ തലക്കുടഞ്ഞു നോക്കി, പക്ഷേ എന്നിട്ടും അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല…
പക്ഷേ ആ മുറിയിൽ നിന്നും തിരികെ വരുമ്പോൾ എന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. കവിളിൽ തന്ന ആ ഉമ്മയുടെ ചൂടും, ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ആ വല്ലാത്തൊരു ഊർജ്ജവും എന്നെ ഒരു പന്ത് പോലെ തുള്ളിച്ചാടിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

ith oru thavana post cheytha part aan .entho technical issue aanenn thonnunnu….