നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ] 45

 

ഞങ്ങൾ എല്ലാവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ അവർക്ക് ചുറ്റുമായി വട്ടം കൂടി നിന്നു.

മാനസ വിറയ്ക്കുന്ന കൈകളോടെ ആ പെട്ടി പതുക്കെ തുറക്കാൻ തുടങ്ങി.

 

ഭയാനകമായി എന്തെങ്കിലും ഇപ്പോൾ സംഭവിക്കും, വലിയൊരു പൊട്ടിത്തെറിയോ മറ്റോ ഉണ്ടാകും എന്ന് കരുതി ഞങ്ങൾ മനുഷ്യരെല്ലാവരും കണ്ണുകൾ ഇറുകെയടച്ചു.

 

എന്റെ നെഞ്ചിടിപ്പ് പുറത്തേക്ക് കേൾക്കാമായിരുന്നു. സച്ചിനാകട്ടെ ചെവി രണ്ടും പൊത്തിപ്പിടിച്ചാണ് നിൽപ്പ്.

പക്ഷെ സെക്കന്റുകൾ കുറച്ചു കഴിഞ്ഞിട്ടും ഒരു പൊട്ടിത്തെറിയും കേൾക്കാതെ വന്നപ്പോൾ ഞാൻ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി. കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോൾ ബാക്കിയുള്ളവരും കണ്ണുകൾ തുറന്നു. ആ പെട്ടിക്കുള്ളിൽ യാതൊരു അനക്കവുമില്ലാതെ വളരെ ശാന്തമായി ആ മോതിരം ഇരിപ്പുണ്ടായിരുന്നു. മാനസ അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയാണ്.

 

അല്ലെങ്കിലും എന്ത് പൊട്ടിത്തെറിക്കാൻ!

 

സാക്ഷാൽ നാഗദേവതയായ ഇവൾക്ക് മുന്നിൽ വെറുമൊരു മോതിരത്തിന് എന്ത് ചെയ്യാൻ സാധിക്കാനാണ്? ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് പേടിച്ചു… എന്റെ ഉള്ളിലെ ആശ്വാസം പുറത്തുവന്നു. കുഴപ്പമൊന്നുമില്ലല്ലോ എന്നോർത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

പക്ഷേ, ആശ്വാസത്തിന്റെ ആ പുഞ്ചിരി എന്റെ മുഖത്തുനിന്നും മായുന്നതിന് മുൻപായിരുന്നു എല്ലാം തലകീഴായി മറിഞ്ഞത്!

 

ആ പെട്ടിയിൽ നിന്നും മോതിരമെടുക്കാനായി മാനസ അതിലൊന്ന് തൊട്ടതും…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

4 Comments

Add a Comment
  1. enta mone ni mass allaarana mass ahnu
    devu chechi ahn main lee seriya aah story end ayathum oru snake image vech ahn
    thrilled
    waiting❣️❣️❣️

  2. എനിക്കീ കഥ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
    അത്രക്കും നല്ല തീമാണ് സ്റ്റോറിയുടേത്.
    ഇതുവരെ വായിച്ച എല്ലാ പാർട്ടുകളും ഒന്നിനൊന്ന് മികച്ചതുമാണ്

    എനിക്ക് ആകെ നിരാശ ഈ കഥയിൽ വന്നത് ഒരേയൊരു കാര്യത്തിനാണ്

    കൃതികയേയും റോസിനെയും ദേവയിൽ നിന്ന് അകറ്റി നിർത്തിയതിൽ.
    ബ്രോക്ക് ആമിക്കും നിധിക്കും ദേവന്റെ അരികിൽ സ്പേസ് കൊടുക്കാൻ ആയിരിക്കും കൃതികയേയും റോസിനെയും അകറ്റിയത്
    പക്ഷെ ബ്രൊ കഥയുടെ തുടക്കം മുതൽ ദേവനും കൃതികയും തമ്മിൽ എങ്ങനെയാണു എന്ന് പറഞ്ഞു വെച്ച ഒരു വിധമുണ്ട്.

    അവർ ജസ്റ്റ്‌ ഒരു ഫ്രണ്ട്സ് മാത്രമല്ല
    അവർക്കിടയിൽ അതിനേക്കാൾ മുകളിൽ ഒരു ആത്മബന്ധമുണ്ട്. അത് കൃതിക ആ നാട്ടിലേക്ക് വരുന്നതിന് മുന്നെ തന്നെ ബ്രൊ ഓരോ പാർട്ടുകളിൽ ആയിട്ട് വ്യക്തമാക്കിയ കാര്യമാണ്

    അങ്ങനെയുള്ള കൃതികയാണ് ദേവനെ ജസ്റ്റ്‌ ഒരു ഫ്രണ്ടിനെ പോലെ മാത്രം കണ്ടു പെരുമാറുന്നത്. ഞാൻ വായിച്ചറിഞ്ഞ ദേവനും കൃതികയും തമ്മിൽ ഇങ്ങനെയല്ല ഉണ്ടായിരുന്നത്.

    കൃതിക അവിടേക്ക് പഠിക്കാൻ വന്നതുപോലും ദേവനെ അവൾക്ക് മിസ്സ്‌ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്
    അങ്ങനെയുള്ള കൃതിക ദേവനെ മറന്നു ഫുൾ ടൈം റോസിന്റെ കൂടെ ചുറ്റിക്കറങ്ങി നടക്കുന്നത് കാണുമ്പൊ എന്തോ ദഹിക്കുന്നില്ല.

    കൃതികക്ക് ദേവന്റെ കമ്പനിയും ദേവനു കൃതികയുടെ കമ്പനിയും എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് കഥയുടെ തുടക്കത്തിൽ ബ്രൊ പറയാതെ കാണിച്ചു തന്നിട്ടുണ്ട്. ദേവനെ കുറച്ചു നേരം കോൺടാക്ട് ചെയ്യാൻ കഴിയാത്തപ്പോ ഏറ്റവും മുന്തിയ ഐഫോൺ വാങ്ങിച്ചു കൊടുത്ത ആളാണ് കൃതിക.
    ദേവനും കൃതികയും എന്നും പരസ്പരം കാൾ വഴിയും ചാറ്റ് വഴിയും intimate നിമിഷങ്ങൾ പങ്കുവെക്കുന്ന ആളുകളാണ്

    ആ കൃതികയാണ് അവനെ തേടി ഈ നാട്ടിൽ എത്തിയപ്പൊ “ദേവനൊ? അതാരാ?” എന്ന് ചോദിച്ചു നടക്കുന്ന വിധത്തിൽ പെരുമാറുന്നത് 🥲

    റോസിന്റെ കാര്യത്തിലും എനിക്ക് ഇത് തന്നെയാണ് പറയാൻ ഉള്ളത്
    റോസ് ദേവനുമായി കൃതികയുടെ അത്രക്ക് ഡീപ് ആയിട്ട് ക്ലോസ് അല്ലെങ്കിലും ദേവനും റോസും നല്ല ക്ലോസ് ആയിരുന്നു കഥയുടെ തുടക്കത്തിൽ. കോളേജിൽ ഉള്ളപ്പോ മിക്കപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നത് അവർ തമ്മിലായിരുന്നു

    ഫോൺ വഴി അവർ കൂടുതൽ ക്ലോസ് ആവുകയും ചെയ്തു

    പക്ഷെ ആമിയും നിധിയും ദേവനുമായി ക്ലോസ് ആയിട്ട് പെരുമാറാൻ തുടങ്ങിയതിനു ശേഷം റോസ് ദേവനെ ജസ്റ്റ്‌ ഒരു ഫ്രണ്ട് എന്ന നിലക്ക് മാത്രമാണ് ട്രീറ്റ് ചെയ്യുന്നത്.

    റോസ് വിളിച്ചിട്ട് രാത്രി റോസിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ആളാണ് ദേവൻ എന്നോർക്കണം
    അന്ന് നിധിയുടെ പിന്നാലെ അവൻ പോയില്ലേൽ റോസും ദേവനും നേരം വെളുക്കും വരെ പോരാട്ടത്തിൽ ആയിരുന്നേനെ

    അങ്ങനെ ഉള്ള ആളുകളാണ് ജസ്റ്റ്‌ ഒരു ഫ്രണ്ട്സ് എന്ന നിലയിൽ പരസ്പരം പെരുമാറുന്നത്

    കൃതികയും റോസും ദേവനോട്‌ ഒരു ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും ദേവൻ അവരോട് ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും എന്തോ അവരുടെ character ന് ബ്രൊ കൊടുത്ത വിശേഷണത്തിനോട് ചേരുന്നില്ല എന്നത് ഒഴിച്ചാൽ ഈ കഥയിൽ കുറവ് എന്ന് പറയാൻ ഒന്നും തന്നെയില്ല

    അത്രക്കും ഫീൽ തരുന്ന ത്രില്ലിങ് ആയ കിടിലൻ സ്റ്റോറിയാണ് ഇത്

    ഒരു കാര്യം ചോദിക്കാൻ വിട്ടു

    ദേവന്റെ പെങ്ങൾ അവനെയിപ്പൊ വിളിക്കാറില്ലേ?
    ഡെയിലി ദേവനെ കോൺടാക്ട് ചെയ്തിരുന്ന ആൾ ആയിരുന്നില്ലേ അവന്റെ പെങ്ങൾ

    പിന്നെ ആമിയുടെ ഉമ്മാക്ക് കഥയിൽ നല്ല ഇൻട്രോ കൊടുത്തപ്പൊ കരുതി അവർക്ക് ഈ കഥയിൽ നല്ല റോൾ ഉണ്ടാകും എന്ന്

    എന്നാൽ ആ ഇൻട്രോക്ക് ശേഷം ആമിയുടെ ഉമ്മാനെ ഈ കഥയിൽ കണ്ടില്ല
    അക്കാര്യത്തിൽ ചെറിയ നിരാശയുണ്ട്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രൊ ❤️

  3. bro super 👌

Leave a Reply

Your email address will not be published. Required fields are marked *