നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ] 49

 

ഞാൻ വേദനകൊണ്ട് പുളയുകയാണെങ്കിലും അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ അപ്പോഴും ഒരു ഭാവവുമില്ലായിരുന്നു. ഒട്ടും വൈകാതെ അവൾ തന്റെ വലതുകൈ നീട്ടി എന്റെ നെറ്റിയിൽ മൃദുവായി ഒന്ന് തൊട്ടു.

 

ആ സ്പർശനം… അതൊരു തണുത്ത വിരൽത്തുമ്പായിരുന്നില്ല, ആയിരക്കണക്കിന് വോൾട്ട് കറന്റ് എന്റെ തലച്ചോറിലേക്ക് ഒരുമിച്ച് അടിച്ചുകയറുന്നതുപോലത്തെ വലിയൊരു ആഘാതമായിരുന്നു.

 

എന്ത് സംഭവിച്ചു എന്ന് ചിന്തിക്കാൻ പോലും എന്റെ തലച്ചോറിന് സമയം കിട്ടിയില്ല.

 

വലിയൊരു പൊട്ടിത്തെറിയുടെ ശക്തിയിൽ എന്റെ ശരീരം പിന്നിലേക്ക് തെറിച്ചു.

നിലത്ത് കാൽ തൊടാതെ, ആ വലിയ വാതിൽപ്പടിയിലൂടെ ഞാൻ വായുവിൽ പറന്നു. പുറത്തെ ഇടനാഴിയുടെ കട്ടി കൂടിയ ചുമരിലേക്ക് എന്റെ നട്ടെല്ല് ചെന്നിടിച്ചു.

 

“ഠേ…” എന്ന വലിയൊരു ശബ്ദത്തോടെ ചുമരിലിടിച്ച് ഞാൻ താഴെ തറയിലേക്ക് വീണു. എന്റെ ശരീരത്തിലെ എല്ലുകൾ മുഴുവൻ നുറുങ്ങിപ്പോയതുപോലെ തോന്നി.

കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു. പെട്ടെന്ന് തൊണ്ടയിൽ നിന്നും തികട്ടിവന്ന ചൂടുള്ള രക്തം എന്റെ വായിലൂടെ പുറത്തേക്ക് ഒഴുകി തറയിൽ പടർന്നു.

 

“ദേവാ….!!!!”

 

ദൂരെ എവിടെ നിന്നോ ആമിയുടെയും ബാക്കിയുള്ളവരുടെയും കൂട്ടക്കരച്ചിൽ എന്റെ കാതുകളിൽ അലയടിച്ചു. പക്ഷേ എനിക്കൊന്ന് അനങ്ങാൻ പോലുമുള്ള കരുത്തുണ്ടായിരുന്നില്ല. എന്നെ നോക്കി നിൽക്കുന്ന അവളുടെ ആ നിഗൂഢമായ രൂപം എന്റെ കാഴ്ചയിൽ നിന്നും പതുക്കെ മങ്ങാൻ തുടങ്ങി… കനത്ത ഇരുട്ട് എന്നെ പൂർണ്ണമായും വിഴുങ്ങി. എന്റെ ബോധം മറഞ്ഞു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    ith oru thavana post cheytha part aan .entho technical issue aanenn thonnunnu….

Leave a Reply

Your email address will not be published. Required fields are marked *